ബംഗളൂരുവിൽ ഗതാഗതക്കുരുക്കിനിടെ കണ്ണൂർ സ്വദേശിക്ക് ഹൃദയാഘാതം; ചികിത്സ കിട്ടാതെ മരിച്ചു
ബംഗളൂരു: ഗതാഗതക്കുരുക്കിൽ കാത്തു നിൽക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായ കണ്ണൂർ സ്വദേശിയായ ഡ്രൈവർ ചികിത്സ കിട്ടാതെ മരിച്ചു. മട്ടന്നൂർ ഉളിയിൽ കെ കെ സാജർ (51) ആണ് മരിച്ചത്. ബംഗളൂരു ഹൊസൂർ ഹൈവേയിൽ ചന്ദ്രപുര മേൽപ്പാലത്തിൽ വച്ചാണ് സംഭവം. ഗതാഗത കുരുക്കിനെ തുടർന്ന് അരമണിക്കൂറോളം പാലത്തിൽ നിർത്തിയിട്ട വാനിലാണ് സാജർ കുഴഞ്ഞുവീണത്. തുടർന്ന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ ബംഗളുരുവിലെ കെഎംസിസി പ്രവർത്തകരെ അറിയിച്ചു. എന്നാൽ ഗതാഗതക്കുരുക്കിനിടെ സഹായവുമായി അവർക്ക് എത്താൻ കഴിഞ്ഞില്ല. മൂന്നു കിലോമീറ്റർ ഓളം വാഹനങ്ങൾ കുടുങ്ങിക്കിടന്നിരുന്നു. …
Read more “ബംഗളൂരുവിൽ ഗതാഗതക്കുരുക്കിനിടെ കണ്ണൂർ സ്വദേശിക്ക് ഹൃദയാഘാതം; ചികിത്സ കിട്ടാതെ മരിച്ചു”