കാസർകോട്: മലബാറിലെ ആചാര സ്ഥാനീകരുടെ പെൻഷൻ വർധിപ്പിക്കാൻ സർക്കാർ ശ്രമിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.
ജീവിതത്തിൽ പ്രതിഫലമില്ലാതെ ജീവിതം ഉപാസനയാക്കി മാറ്റിയ ആചാര സ്ഥാനീകരുടെ ജീവിത നിലവാരം ഉയർത്തേണ്ടത് കാലത്തിന്റെ ആവശ്യമാണ്.മലബാറിലെ അനുഷ്ഠാനങ്ങളും ആചാരങ്ങളും സംസ്ക്കാരവും നിലനിർത്താൻ ഈ വിഭാഗത്തിന്റെ ജീവിത നിലവാരം ഉയർത്തേണ്ടതുണ്ട്.
പെരിയയിൽ ചാണവളപ്പിൽ കുട്ടിവെളിച്ചപ്പാടൻ സ്മാരക പുരസ്ക്കാരങ്ങൾ സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാഹിത്യ ശ്രേഷ്ഠ പുരസ്ക്കാരം മുൻ സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.പി വി കൃഷ്ണൻ നായരും
ആചാര്യ ശ്രേഷ്ഠ പുരസ്ക്കാരം ഗോകുലം ഗോശാല സ്ഥാപകനും പരമ്പര വിദ്യാപീഠം ആചാര്യനുമായ വിഷ്ണു പ്രസാദ് ഹെബ്ബാറും ഏറ്റുവാങ്ങി.
ജില്ലയിലെ വിവിധ ദേവസ്ഥാനങ്ങളിൽ നിന്നുള്ള ആചാര സ്ഥാനീകരെ ചടങ്ങിൽ ആദരിച്ചു. രാജൻ പെരിയ അധ്യക്ഷത വഹിച്ചു.
പുല്ലൂർ – പെരിയ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി കെ സബിത , ബാലകൃഷ്ണൻ പെരിയ , എം കെ ബാബുരാജ്,കമലാക്ഷൻ സി, ഉഷ എൻ നായർ,എ വേണു , ടി രാമകൃഷ്ണൻ,കെവീസ് ബാലകൃഷ്ണൻ ,സി വി ഗോപി , പത്മനാഭൻ ,പുരുഷോത്തമൻ , ദാമോദരൻ ചാടകം, സംസാരിച്ചു.







