ആയമ്പാറ സ്കൂളിൽ ഡിജിറ്റൽ സ്‌ക്വയറും നവീകരിച്ച കമ്പ്യൂട്ടർ ലാബും ഉദ്ഘാടനം ചെയ്തു

കാസർകോട്: പെരിയ ,ആയമ്പാറ ജി യു പി എസ് ആയമ്പാറ സ്കൂളിലെ ഡിജിറ്റൽ സ്‌ക്വയറും നവീകരിച്ച കമ്പ്യൂട്ടർ ലാബും ഏഷ്യ ബുക്ക്‌ ഓഫ് റെക്കോർഡ് ജേതാവ് ബാലകൃഷ്ണൻ പെരിയ ഉൽഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്‌ വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. പുല്ലൂർ പെരിയ പഞ്ചായത്ത് ആസൂത്രണ സമിതി അംഗം ടി.രാമകൃഷ്ണൻ പെരിയ, വാർഡ് മെമ്പർ ഗംഗാധരൻ, എസ് എം സി ചെയർമാൻ മോഹനൻ കുണ്ടൂർ, എം പി ടി എ പ്രസിഡന്റ്‌ വത്സല കെ. പി, സ്കൂൾ സീനിയർ അസിസ്റ്റന്റ് പുഷ്പ കെ. എൻ സംസാരിച്ചു. ഹെഡ്മാസ്റ്റർ മധു പി സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി ദിവ്യ പി. നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page