ചെറുവത്തൂര്‍ ഉപജില്ലാ കായികമേള ചീമേനിയില്‍ തുടങ്ങി

ചെറുവത്തൂര്‍: ഉപജില്ലാ സ്‌കൂള്‍ കായിക മേളയ്ക്ക് ചീമേനിയില്‍ തുടക്കമായി. ഇന്നുമുതല്‍ 10 വരെയാണ് കായികമേള നടക്കുന്നത്. ആദ്യദിനം 14 ത്രോ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഉപജില്ലയിലെ 74 സ്‌കൂളുകളില്‍ നിന്നായി 3,000 കായികതാരങ്ങളാണ് 182 ഇനങ്ങളിലായി മേളയില്‍ മാറ്റുരയ്ക്കുന്നത്. കായികമേളയുടെ ഭാഗമായി ചൊവ്വാഴ്ച വൈകീട്ട് ചീമേനി ടൗണ്‍ കേന്ദ്രീകരിച്ച് വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു.
കായികമേളയുടെ ഉദ്ഘാടനം എട്ടിന് രാവിലെ സന്ദീപ് വാര്യര്‍ എംഎല്‍എ നിര്‍വഹിക്കും. സമാപന സമ്മേളനം ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം മീനാകുമാരി ഉദ്ഘാടനം ചെയ്യും, ചീമേനി എസ്. എച്ച്.ഒ എംവി ശരണ്യ ട്രോഫി വിതരണം ചെയ്യും. കായികമേളയുടെ ദീപശിഖാ പ്രയാണം പിലിക്കോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് ചൊവ്വാഴ്ച രാവിലെ ആരംഭിക്കും. തുടര്‍ന്ന് ദേശീയ ഗോള്‍ഡ് മെഡല്‍ ജേതാവ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി സായൂജ് ദീപശിഖ കൊളുത്തും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page