ആനപ്രേമികളുടെ ഹരം, തൃശൂര്‍ പൂരത്തിലെ സജീവസാന്നിധ്യം, ഇടിമിന്നലേറ്റ് ഗജരാജൻ ‘പല്ലാട്ട് ബ്രഹ്‌മദത്തൻ’ ചരിഞ്ഞു

കോട്ടയം: ഇടിമിന്നലേറ്റ് ആന ചരിഞ്ഞു. തൃശൂര്‍ പൂരത്തിലടക്കം സജീവ സാന്നിധ്യമായിരുന്ന പല്ലാട്ട് ബ്രഹ്മദത്തന്‍ എന്ന ആനയാണ് ചരിഞ്ഞത്. കുളിക്കുന്നതിനിടെ ഞായറാഴ്ച വൈകിട്ടോടെയാണ് ഇടിമിന്നലേറ്റത്. ഈരാറ്റുപേട്ട സ്വദേശി രാജേഷ് പല്ലാട്ടിൻ്റെ ഉടമസ്ഥതയിലുള്ള ആനയാണ്. വീട്ടുപരിസരത്ത് തന്നെയാണ് തളച്ചിരുന്നത്. മൃഗഡോക്ടറെത്തി മരണം സ്ഥീരികരിക്കുകയായിരുന്നു.തൃശൂര്‍ പൂരത്തിന് പുറമെ വിവിധ ഉത്സവങ്ങളിലും പതിവായി പങ്കെടുക്കാറുണ്ടായിരുന്നു.അരുണാചൽ വനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് ആനയെ എത്തിച്ചത്. ബ്രഹ്‌മദത്തന് ഏകദേശം 45 വയസാണ് പ്രായം. ആന ചരിഞ്ഞതറിഞ്ഞ് വനം വകുപ്പ് അധികൃതരും വെറ്ററിനറി ഡോക്ടർമാരും സ്ഥലത്തെത്തി. തിങ്കളാഴ്ച പോസ്റ്റ്മോർട്ടം …

മൂന്നുദിവസം മുമ്പ് കാണാതായ യുവാവ് കാട്ടിൽ തൂങ്ങിമരിച്ച നിലയിൽ

നീലേശ്വരം: ദിവസങ്ങൾക്കു മുമ്പ് രാത്രി വീട്ടിൽനിന്ന് ഇറങ്ങി കാണാതായ യുവാവിനെ കാട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മടിക്കൈ മൂന്ന് റോഡിൽ എരിപ്പിൽ കുഞ്ഞമ്പുവിന്റെ മകൻ വൈശാഖ് (22) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് വൈശാഖിനെ കാണാതായത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് നീലേശ്വരം പൊലീസ് നടത്തിയ അന്വേഷണത്തിൽ ചായ്യോത്ത് നാരത്തുംകൊല്ലി വെള്ളച്ചാട്ടത്തിന് സമീപം വൈശാഖിന്റെ മൊബൈൽ ഫോണിന്റെ ലൊക്കേഷൻ കണ്ടെത്തിയിരുന്നു. തുടർന്ന് കേടുപാടുകൾ സംഭവിച്ച നിലയിൽ മൊബൈൽ ഫോൺ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. …