കുമ്പള, മുട്ടം റെയില്‍വെ ഗേറ്റിനു സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് 3 ലക്ഷം രൂപയും എംഡിഎംഎയും പിടികൂടി; നിരവധി കേസുകളില്‍ പ്രതിയായ ബത്തേരി സ്വദേശി അറസ്റ്റില്‍, കാറും ഫോണും കസ്റ്റഡിയില്‍

കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുട്ടം റെയില്‍വെ ഗേറ്റിനു സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് 2,97,500രൂപയും 1.8 ഗ്രാം എംഡിഎംഎ യുമായി യുവാവ് അറസ്റ്റില്‍. ഷിറിയ, ബത്തേരി, ബത്തേരി മഹലിലെ അബ്ദുള്ള അന്‍സാദി (26)നെയാണ് അറസ്റ്റു ചെയ്തത്. ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള നാര്‍ക്കോട്ടിക് സെല്‍ ഡാന്‍സാഫ് ടീമും കുമ്പള പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇയാള്‍ പിടിയിലായത്. അന്‍സാദിനെതിരെ മഞ്ചേശ്വരത്തും വിദ്യാനഗറിലും കേസുകളുള്ളതായി പൊലീസ് പറഞ്ഞു. ഇന്നലെ (വ്യാഴം) വൈകുന്നേരം ഷിറിയ, മുട്ടം റെയില്‍വെ ഗേറ്റിനു സമീപത്ത് റോഡരുകില്‍ നിര്‍ത്തിയിട്ട കാറിനകത്ത് നടത്തിയ പരിശോധനയിലാണ് പണവും മയക്കു മരുന്നും പിടികൂടിയത്. കാറും മൊബൈല്‍ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു. ഫോണില്‍ മയക്കുമരുന്നു ഇടപാടുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ ഉള്ളതായാണ് പൊലീസിന്റെ നിഗമനം. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിനും പരിശോധനക്കുമായി മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
കുമ്പള എസ്‌ഐ എസ് അനൂപ് ആണ് കേസ് അന്വേഷിക്കുന്നത്‌.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മുട്ടം റെയില്‍വെ ഗേറ്റിനു സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് 3 ലക്ഷം രൂപയും എംഡിഎംഎയും പിടികൂടി; നിരവധി കേസുകളില്‍ പ്രതിയായ ബത്തേരി സ്വദേശി അറസ്റ്റില്‍, കാറും ഫോണും കസ്റ്റഡിയില്‍
Scroll to top

You cannot copy content of this page