കാസര്‍കോട്: അയല്‍ക്കാരിയായ 17കാരിയെ കെട്ടിപ്പിടിച്ചതായി പരാതി. പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ 60 വയസ്സുകാരനായ മാഹിന്‍ എന്നയാള്‍ക്കെതിരെ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. കഴിഞ്ഞ ദിവസം മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി








