കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തോരോത്ത് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തോരോത്തെ പരേതനായ നാരായണന്റെ മകള്‍ ഹരിശ്രീ (40)യാണ് ഇന്ന് (വെള്ളി) പുലർച്ചെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയത്.
ജൂലായ് മാസം 21 ന് ആണ് ഹരിശ്രീ വീട്ടിലെ ശുചിമുറിയില്‍ വച്ച് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്.ഗുരുതരമായി പൊള്ളലേറ്റ യുവതിയെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ദിവസങ്ങളോളം ചികിത്സ നല്‍കിയ ശേഷമാണ് അവിടെ നിന്നും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയായിരുന്നു. ഇതിനിടയിലാണ് ഇന്ന് രാവിലെ അന്ത്യം സംഭവിച്ചത്. ഹരിശ്രീയുടെ ചികിത്സക്കായി നാട്ടുകാര്‍ സഹായധനം സ്വരൂപിച്ച് പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: സരോജിനി. ഭര്‍ത്താവ് വിജയ് (മംഗ്‌ളൂരു).കുണ്ടം കുഴി സ്‌കൂളിലെ അഖിലേഷ് ഏക മകനാണ്. സഹോദരങ്ങള്‍: പ്രദീപന്‍, അനീഷ്, ഹരീഷ്, രതീഷ്.







