കാസര്‍കോട്: സ്‌കൂട്ടറില്‍ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കെട്ടിട നിര്‍മ്മാണ മേസ്തിരി മരിച്ചു. പുല്ലൂര്‍, മധുരക്കാട് ശാസ്താംകോട്ട ക്ഷേത്രത്തിന് സമീപത്തെ
പി.ജയേഷ് (48) ആണ് മരിച്ചത്. ഇന്ന് (വെള്ളി)രാവിലെ മംഗ്‌ളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ബുധനാഴ്ച ഉച്ചക്ക് പുല്ലൂര്‍, തട്ടുമ്മല്‍ ജംഗ്ഷനിലുണ്ടായ അപകടത്തിലാണ് ജയേഷിന് പരിക്കേറ്റത്. ഇദ്ദേഹം സഞ്ചിച്ചിരുന്ന സ്‌കൂട്ടറില്‍ അമിത വേഗതയിലെത്തിയ കാറിടിച്ചായിരുന്നു അപകടം.
മൃതദേഹം ഉച്ചയോടെ വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിന് വച്ച ശേഷം സംസ്‌കരിക്കും.
പരേതനായ കയ്യില്‍ വീട്ടില്‍ നാരായണന്‍-ബാലാമണി ദമ്പതികളുടെ മകനാണ്. ഭാര്യ: ധന്യ. മക്കള്‍: ആദ്യലക്ഷ്മി, ആദ്യമാധവ് (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരന്‍: വിജേഷ്.







