വാഷിംഗ്ടണ്‍: ഇറാനെതിരെയുള്ള ആക്രമണം ശക്തമാക്കാന്‍ അമേരിക്ക ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതിനു മുന്നോടിയായി മൂന്നാമത്തെ വിമാനവാഹിനി കപ്പല്‍ അടങ്ങുന്ന നാവികസേനാ സംഘത്തെ അമേരിക്ക, പശ്ചിമേഷ്യയിലേക്ക് അയച്ചു. യുഎസ് തിയഡോര്‍ റൂസ് വെല്‍റ്റിന്റെ വിമാനവാഹിനി കപ്പല്‍ ഉള്‍പ്പെടുന്ന കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പും യുഎസ്എസ് മകിൻ ഐലന്റ് ഉള്‍പ്പെടുന്ന ആംഫിബിയസ് റെഡിനസ് ഗ്രൂപ്പുമാണ് പശ്ചിമേഷ്യയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇതില്‍ 7000ല്‍ അധികം നാവികരും 2000 മറൈന്‍ സൈനികരും ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമേരിക്കയുടെ പുതിയ നീക്കത്തോടെ പശ്ചിമേഷ്യയിലെങ്ങും ആശങ്കയേറുകയാണ്.








