45കാരന്‍ പീഡിപ്പിച്ചു; 17കാരി ഗര്‍ഭിണി, ബദിയഡുക്ക പൊലീസ് അയല്‍വാസിക്കെതിരെ പോക്‌സോ കേസെടുത്ത് അന്വേഷണം തുടങ്ങി

കാസര്‍കോട്: 45കാരന്റെ പീഡനത്തിനിരയായ 17കാരി ഗര്‍ഭിണി. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബദിയഡുക്ക പൊലീസ് പോക്‌സോ പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി. കടുത്ത വയറുവേദനയെ തുടര്‍ന്ന് യുവതി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന കാര്യം വ്യക്തമായത്. ഈവിവരം ഡോക്ടര്‍, ബദിയഡുക്ക പൊലീസിനെ അറിയിച്ചു. പൊലീസ് പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുത്ത ശേഷമാണ് പോക്‌സോ കേസെടുത്തത്. പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് കേസിലെ പ്രതി. ഇയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മുട്ടം റെയില്‍വെ ഗേറ്റിനു സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് 3 ലക്ഷം രൂപയും എംഡിഎംഎയും പിടികൂടി; നിരവധി കേസുകളില്‍ പ്രതിയായ ബത്തേരി സ്വദേശി അറസ്റ്റില്‍, കാറും ഫോണും കസ്റ്റഡിയില്‍
Scroll to top

You cannot copy content of this page