വധശിക്ഷ നടപ്പാക്കാൻ രണ്ടു ഡോസ് വിഷം കുത്തിവയ്ക്കപ്പെട്ട 50 കാരി കൂർക്കം വലിച്ചു ഉറക്കത്തിൽ ;പരിഭ്രാന്തരായി അധികൃതർ ;സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


പി പി ചെറിയാൻ

ടെന്നസി (യു .എസ്) : ടെന്നസിയിൽ വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് തടവുകാരിയായ ക്രിസ്റ്റ പൈക്കിനെ (50) അതീവ ഗുരുതരനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വധശിക്ഷ നടപ്പാക്കുന്നതിന് ഒന്നിന് പുറകെ ഒന്നായി രണ്ട് ഡോസ് വിഷം കുത്തിവച്ചിട്ടും അവർ കൂർക്കം വലിച്ചു ഉറങ്ങുകയായിരുന്നു. മരണം സംഭവിക്കാതിരുന്നതിനെത്തുടർന്ന് ടെന്നസി ഗവർണർ ബിൽ ലീ, പൈക്കിന്റെ വധശിക്ഷ അനിശ്ചിതകാലത്തേക്ക് നീട്ടി വെച്ചുകൊണ്ടു ഉത്തരവിട്ടു. ക്രിസ്റ്റ പൈക്കിനെ ആശുപത്രിയിലേക്ക് മാറ്റിയെന്നു അഭിഭാഷകർ അറിയിച്ചു.നടപടികൾ അവലോകനം ചെയ്യുന്നു.

ജീവൻ രക്ഷാ മരുന്നുകളുടെ അളവ് ശരീരത്തിൽ എത്തിക്കാൻ അധികൃതർ പാടുപെടുകയും, കൈകളിൽ കുറഞ്ഞത് ഏഴ് സൂചികൾ കുത്തേണ്ടി വരികയും ചെയ്തതായി അഭിഭാഷകർ വ്യക്തമാക്കി. വധശിക്ഷയ്ക്കിടയിലും അവർ കൂർക്കംവലിച്ച് ജീവനോടെയുണ്ടായിരുന്നു.

സംഭവത്തെ ‘ഞെട്ടിക്കുന്നതും അസ്വസ്ഥമാക്കുന്നതും’ എന്ന് ടെന്നസി ഗവർണർ ബിൽ ലീ വിശേഷിപ്പിച്ചു . ഇതിനെത്തുടർന്നാണ് വധശിക്ഷാ നടപടികൾ അവലോകനം ചെയ്യാനും പൈക്കിന്റെ വധശിക്ഷ അനിശ്ചിതകാലത്തേക്ക് നീട്ടി വെക്കാനും ഉത്തരവിട്ടത് .

1995-ൽ 18-ാം വയസ്സിൽ കൊലപാതക കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രിസ്റ്റ പൈക്ക്, ടെന്നസിയിൽ കഴിഞ്ഞ 200 വർഷത്തിനിടയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യത്തെ വനിതയാണ് .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മുട്ടം റെയില്‍വെ ഗേറ്റിനു സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് 3 ലക്ഷം രൂപയും എംഡിഎംഎയും പിടികൂടി; നിരവധി കേസുകളില്‍ പ്രതിയായ ബത്തേരി സ്വദേശി അറസ്റ്റില്‍, കാറും ഫോണും കസ്റ്റഡിയില്‍
Scroll to top

You cannot copy content of this page