കുട്ടിക്കുവേണ്ടിയുള്ള അവകാശത്തർക്കം :ഹ്യൂസ്റ്റണിൽ നാല് വയസ്സുകാരിയായ മകളെ വെടിവെച്ചുകൊന്ന ശേഷം അമ്മയും ജീവനൊടുക്കി

പി പി ചെറിയാൻ

ഹൂസ്റ്റൺ :ഹ്യൂസ്റ്റണിൽ നാല് വയസ്സുകാരിയായ മകളെ വെടിവെച്ചുകൊന്ന ശേഷം അമ്മയും ജീവനൊടുക്കി.  ഹ്യൂസ്റ്റണിലെ മെമ്മോറിയൽ ഏരിയയിലെ ഒരു വീട്ടിലാണ് ദാരുണ സംഭവം നടന്നത്. നാല് വയസ്സുള്ള വിവിയൻ സവെല്ല എന്ന കുട്ടിയെ അമ്മ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇവർ സ്വയം വെടിയുതിർത്ത് ജീവനൊടുക്കാൻ ശ്രമിക്കുകയും,ആശുപത്രിയിൽ വെച്ച് മരിക്കുകയും ചെയ്തു.

 കുട്ടിയുടെ സംരക്ഷണ ചുമതലക്കുവേണ്ടി മാതാപിതാക്കൾ തമ്മിൽ കേസ് നിലവിലുണ്ടായിരുന്നു. സംഭവത്തിന് തൊട്ടുമുമ്പ്, കുട്ടിയുടെ വിദ്യാഭ്യാസവും ആരോഗ്യകാര്യങ്ങളും തീരുമാനിക്കാനുള്ള താൽക്കാലിക പ്രത്യേക അവകാശം കോടതി പിതാവായ ആരോൺ സവെല്ലയ്ക്ക് അനുവദിച്ചിരുന്നു. അമ്മയ്ക്ക് കോടതിയുടെ മേൽനോട്ടത്തിൽ മാത്രമേ കുട്ടിയെ കാണാൻ അനുവാദമുണ്ടായിരുന്നുള്ളൂ.

തങ്ങളുടെ കുടുംബം തീർത്തും തകർന്നുപോയെന്നും, വിവിയനെ അവളുടെ പിതാവും മറ്റുള്ളവരും അളവിലധികം സ്നേഹിച്ചിരുന്നുവെന്നും കുടുംബം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

 വെടിവെയ്പ്പ് നടക്കുന്ന സമയത്ത് കുട്ടിയുടെ രണ്ടാനച്ഛനും ബേബി സിറ്ററും വീട്ടിലുണ്ടായിരുന്നു. വൈകുന്നേരം 6 മണിക്ക് തൊട്ടുമുമ്പ് വെടിയൊച്ച കേട്ടാണ് സംഭവം പുറത്തറിയുന്നത്.
അമ്മയുടെ പേര് പോലീസ് പുറത്തുവിട്ടിട്ടില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മുട്ടം റെയില്‍വെ ഗേറ്റിനു സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് 3 ലക്ഷം രൂപയും എംഡിഎംഎയും പിടികൂടി; നിരവധി കേസുകളില്‍ പ്രതിയായ ബത്തേരി സ്വദേശി അറസ്റ്റില്‍, കാറും ഫോണും കസ്റ്റഡിയില്‍
Scroll to top

You cannot copy content of this page