ലഹരി മരുന്നുമായി പിടിയിലായ കേസ്; മധൂർ സ്വദേശിക്ക് ഒരുവർഷം കഠിനതടവും 20,000 രൂപ പിഴയും

കാസർകോട്: മാരക മയക്കുമരുന്നുമായി പിടിയിലായ കേസിൽ പ്രതിക്ക് ഒരു വർഷം കഠിനതടവും 20,000 രൂപ പിഴയും. മധൂർ ഗ്രാമം ചെട്ടുംകുഴി ഹിദായത്ത് നഗർ സ്വദേശി അബ്ദുൾ റഹ്മാനെ(39)യാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് കോടതി (2) ജഡ്ജി രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടു മാസം അധിക തടവ് അനുഭവിക്കണം.2021 സെപ്റ്റംബർ 15-ന് ആണ് സംഭവം. മധൂർ ഗ്രാമത്തിലെ ചെട്ടുംകുഴിയിൽ വെച്ച് 02.31 ഗ്രാം എംഡി എം എ, 34.15 ഗ്രാം ചരസ്സ് …

നീലേശ്വരത്ത് ഹോട്ടൽ നടത്തിപ്പുകാരൻ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്: നീലേശ്വരം പട്ടേനയിൽ ഹോട്ടൽ നടത്തിപ്പുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പട്ടേന വരപ്രത്ത് കൃഷ്ണൻ നായരാ(74) ണ് മരിച്ചത്. പട്ടേന ബ്ലോക്ക് ഓഫീസ് ലിങ്ക് റോഡ് അരികിൽ ഹോട്ടൽ നടത്തി വരികയായിരുന്നു. നീലേശ്വരം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. മൃതദേഹം കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടിലെത്തിക്കും. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ. ഭാര്യ: കെ.വി. ജാനകി. മക്കൾ: കെ.വി.മിനി ശ്യാമള (കാലിക്കറ്റ് സ്വീറ്റ്സ്, പയ്യന്നൂർ), കെ.വി. ബിന്ദു (അഡ്വക്കറ്റ് …