ബസ് യാത്രക്കിടെ നെഞ്ചുവേദന; കുഴഞ്ഞുവീണ യാത്രക്കാരനു രക്ഷകരായത് സ്വകാര്യബസ് ജീവനക്കാര്‍

പയ്യന്നൂര്‍: ബസ് യാത്രക്കിടെ നെഞ്ചുവേദന മൂലം അവശനായ യാത്രക്കാരനു രക്ഷകരായത് സ്വകാര്യ ബസ് ജീവനക്കാര്‍. പഴയങ്ങാടി- പയ്യന്നൂര്‍ റൂട്ടില്‍ ഓടുന്ന മുന്തിരി ബസില്‍ വച്ചാണ് വെങ്ങരയിലെ രാജന് കലശലായ നെഞ്ചുവേദന അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസം ബസ് കുഞ്ഞിമംഗലം ആണ്ടാം കൊവ്വലില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ബസില്‍ കുഴഞ്ഞുവീണതോടെ മറ്റു യാത്രക്കാര്‍ ജീവനക്കാരെ വിവരം അറിയിച്ചു. ഡ്രൈവര്‍ പിന്നെ ഒന്നും നോക്കിയില്ല. മനുഷ്യന്റെ ജീവന്‍ രക്ഷിക്കാന്‍ മിനുട്ടുകള്‍ക്കകം ബസ് പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടറുടെ നിര്‍ദേശ പ്രകാരം യാത്രക്കാരനായ രാജനെ സഹകരണ ആശുപത്രിയില്‍ നിന്നും പരിയാരത്തെ ഹൃദയാലയ ആശുപത്രിയിലേക്ക് മാറ്റി. തക്കസമയത്ത് ആശുപത്രിലെത്തിക്കാന്‍ ജാഗ്രത കാണിച്ച ബസ് ഡ്രൈവര്‍ പറവൂര്‍ സ്വദേശി ജനകന്‍, കണ്ടക്ടര്‍ മാത്തില്‍ സ്വദേശി ജയകുമാര്‍ എന്നിവരെ യാത്രക്കാരും നാട്ടുകാരും അഭിനന്ദിച്ചു. വര്‍ഷങ്ങളായി പഴയങ്ങാടി പയ്യന്നൂര്‍ റൂട്ടില്‍ ജോലി ചെയ്തുവരുന്നവരാണിവരാണ് ഇരുവരും. ആശുപത്രിയിലുള്ള രാജന്‍ സുഖം പ്രാപിച്ചുവരികയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page