രണ്ടു കുട്ടികള്‍ വാട്ടര്‍ ടാങ്കില്‍ വീണ് മരിച്ചത് കൊലപാതകം; കൊല ചെയ്തത് മാതാവ്, കസ്റ്റഡിയില്‍

പാലക്കാട്: കൊഴിഞ്ഞാമ്പാറ മേനോന്‍പാറയില്‍ വാട്ടര്‍ ടാങ്കില്‍ വീണ് രണ്ടു കുട്ടികള്‍ മരിച്ച സംഭവം കൊലപാതകം. കുട്ടികളുടെ മാതാവ് നിവേദ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ മാതാവ് കുറ്റം സമ്മതിച്ചതായാണ് പൊലീസ് സൂചിപ്പിക്കുന്നത്. അതേസമയം കൊലപാതക കാരണം വ്യക്തമല്ല. കൂരാന്‍ക്കാട്ടില്‍ ജോണ്‍ കുമാറിന്റെ മക്കളായ അഞ്ചു വയസുകാരി ജനിഫര്‍ ജൂലിയറ്റ്, മൂന്ന് വയസുകാരന്‍ റോബിന്‍ ക്രിസ്റ്റഫര്‍ എന്നിവരാണ് ചൊവ്വാഴ്ച മരിച്ചത്. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ വീട്ടുപരിസരത്തെ വാട്ടര്‍ ടാങ്കില്‍ വീഴുകയായിരുന്നുവെന്നായിരുന്നു വീട്ടുകാര്‍ പറഞ്ഞത്. അപകടം ഉണ്ടായ സമയത്ത് കുട്ടികളെ കൂടാതെ മാതാവ് മാത്രമാണ് വീട്ടുലുണ്ടായിരുന്നത്. കുട്ടികളെ പെട്ടെന്ന് കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് വാട്ടര്‍ ടാങ്കിനുള്ളില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

Death of two children who fell into a water tank in Palakkad was murder

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page