ഹോട്ടലിന് സമീപം ഉടമ തൂങ്ങിമരിച്ച നിലയില്‍

കാഞ്ഞങ്ങാട്: പടന്നക്കാട്ട് ഉടമയെ ഹോട്ടലിന് സമീപത്തെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കരുവളത്തെ ചന്ദ്രന്റെ മകന്‍ യു ഉത്തമന്‍ (58) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. മരക്കൊമ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ഉത്തമനെ ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കരുവളത്ത് ഹോട്ടലും പലചരക്ക് കടയും നടത്തിവരികയായിരുന്നു. ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വിട്ടു നല്‍കും. ഭാര്യ: ബിന്ദു. മക്കള്‍: ദിവ്യ, കാവ്യ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page