മംഗളൂരു: ഉഡുപ്പി നഗരത്തിലെ ഹനുമാന്‍ പെട്രോള്‍ ബങ്കിന് പിന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ് തട്ടിക്കൊണ്ടുപോയി. തിങ്കളാഴ്ച രാത്രി സര്‍വീസ് കഴിഞ്ഞ് നിര്‍ത്തിയിട്ട കെഎ 20 എഡി 1931 എന്ന രജിസ്‌ട്രേഷന്‍ നമ്പറുള്ള ശ്രീ ദുര്‍ഗാംബ ബസ് ആണ് രണ്ടംഗസംഘം കടത്തിയത്. ചൊവ്വാഴ്ച രാവിലെ പതിവുപോലെ ബസെടുക്കാന്‍ ഡ്രൈവര്‍ എത്തിയപ്പോഴാണ് കാണാതായ വിവരം അറിയുന്നത്. തുടര്‍ന്ന് ഉഡുപ്പി ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ഉഡുപ്പി ടൗണ്‍ പൊലീസ് അന്വേഷണം നടത്തവെ ഷിര്‍വ പ്രദേശത്തെ മുദരങ്ങാടിയില്‍ നിന്ന് ബസ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പിന്നീട് കണ്ടെത്തി. സിസിടിവി ദൃശ്യത്തില്‍ സ്‌കൂട്ടറില്‍ എത്തിയ രണ്ടുപേര്‍ ബസ് തട്ടിക്കൊണ്ടുപോകുന്നത് വ്യക്തമായി. പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. മോഷ്ടാക്കളെ പിടികൂടുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കി.








