അണങ്കൂരില്‍ കക്കൂസ് മാലിന്യം ഡ്രൈനേജില്‍ തള്ളിയ സംഭവം:35000 രൂപ പിഴ അടപ്പിച്ചെന്നു കാസര്‍കോട് നഗരസഭ

കാസര്‍കോട്: മുനിസിപ്പാലിറ്റിയിലെ അണങ്കൂരില്‍ ഡ്രൈനേജില്‍ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ 35000 രൂപ പിഴ ചുമത്തിഎന്ന് മുനിസിപ്പാലിറ്റി അറിയിച്ചു . സെപ്റ്റംബര്‍ 2ന് രാത്രി ചാക്കുകളിലും മറ്റുമായാണ് മാലിന്യങ്ങള്‍ കെട്ടി മഴവെള്ള ഡ്രൈനേജില്‍ തള്ളിയതിന്നു അറിയിപ്പിൽ പറഞ്ഞു.എന്നാൽ ഇതിനു ആരെക്കൊണ്ടാണ് പിഴ അടപ്പിച്ചതെന്നു മുനിസിപ്പാലിറ്റി വെളിപ്പെടുത്തിയിട്ടില്ല.

സുബൈര്‍ പടുപ്പ് എന്‍സിപി (എസ്പി) കാസര്‍കോട് ജില്ലാ പ്രസിഡന്റ്

കാസര്‍കോട് : എന്‍.സി.പി(പവാര്‍ ഗ്രുപ്) കാസര്‍കോട് ജില്ലാ പ്രസിഡന്റായി പി.എം. സുബൈര്‍ പടുപ്പിനെ തെരഞ്ഞെടുത്തു. എന്‍സിപി(എസ്പി) സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എം. സുരേഷ്ബാബുവാണു ഇക്കാര്യം അറിയിച്ചത്. നിലവില്‍ എന്‍സിപി യുടെ കാസര്‍കോട് ജില്ലാ സെക്രട്ടറിയാണ് സുബൈര്‍ പടുപ്പ്.കണ്‍സ്യൂമര്‍ അഫയേഴ്സ് ഡിപ്പാര്‍ട്മെന്റ് ചെയര്‍മാന്‍, നിരവധി ആക്ഷന്‍ കമ്മിറ്റികളുടെ ചെയര്‍മാന്‍, എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി, എയിംസ് സമരം ഉള്‍പ്പെടെയുള്ള നിരവധി സമരങ്ങളുടെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുകയും സോഷ്യല്‍ ജസ്റ്റിസ് ഫോറം ചെയര്‍മാന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന സംഘാടകനാണ് …

മാതാവ് വഴക്കു പറഞ്ഞ വിഷമത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി വീടു വിട്ടിറങ്ങി; സംഭവം കാസര്‍കോട്ട്; കണ്ണീരിനും പ്രാര്‍ത്ഥനയ്ക്കും ഒടുവില്‍ ആശ്വാസം കൊണ്ട് വീട്ടുകാര്‍

കാസര്‍കോട്: മാതാവ് വഴക്കു പറഞ്ഞ വിഷമത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി വീടുവിട്ടിറങ്ങി. ഒരു രാത്രി മുഴുവന്‍ നീണ്ടു നിന്ന അന്വേഷണത്തിനും പ്രാര്‍ത്ഥനകള്‍ക്കും പിന്നാലെ മകന്‍ ഇന്നു (ഞായര്‍) രാവിലെ തിരിച്ചെത്തി. ഇതോടെയയാണ് വീട്ടുകാര്‍ക്കും പൊലീസിനും ആശ്വാസമായത്.കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളില്‍ പഠിക്കുന്ന പതിനഞ്ചുകാരന്‍ ഇന്നലെ (ശനി) വൈകുന്നേരമാണ് വീടു വിട്ടിറങ്ങിയത്. മാതാവ് ഗുണദോഷിക്കുകയും വഴക്കു പറയുകയും ചെയ്തതിനു പിന്നാലെയാണ് മകന്‍ വീട്ടില്‍ നിന്നു ഇറങ്ങിയത്. മകന്‍ തിരിച്ചുവരുമെന്നാണ് മാതാവും വീട്ടുകാരും കരുതിയത്. എന്നാല്‍ …

ബ്രഡ് കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം: ഗൃഹനാഥന്‍ മരിച്ചു; രണ്ടു പെണ്‍മക്കള്‍ ആശുപത്രിയില്‍

തൃശൂര്‍: ബ്രഡ് കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ഗൃഹനാഥന്‍ മരിച്ചു. തൃശൂര്‍, പഴയന്നൂരിലെ വിനോദ് കുമാര്‍ (60) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മക്കളായ വിദ്യ, വൃന്ദ എന്നിവര്‍ ചികിത്സയിലാണ്. ഇവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രിയിലാണ് അച്ഛനും മക്കളും ബ്രഡ് കഴിച്ചത്. തൊട്ടു പിന്നാലെ തന്നെ മൂന്നു പേര്‍ക്കും അസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. ഭക്ഷ്യവിഷ ബാധയാണ് മരണ കാരണമെന്നു സംശയിക്കുന്നു.

കണ്‍വെന്‍ഷന്‍ ഹാളിലേക്ക് സംരക്ഷണഭിത്തി ഇടിഞ്ഞ് വീണ് 16 കാരിക്ക് ദാരുണാന്ത്യം; 4 പേര്‍ക്ക് പരിക്ക്

മംഗളൂരു: പാണ്ഡേശ്വരിലെ എമ്മേക്കരെയിലുള്ള കണ്‍വെന്‍ഷന്‍ ഹാളിലേക്ക് സംരക്ഷണഭിത്തി ഇടിഞ്ഞ് വീണ് 16 കാരിക്ക് ദാരുണാന്ത്യം. 4 വിദ്യാര്‍ഥികള്‍ പരിക്ക്. ഹാലിയങ്ങാടിയില്‍ താമസിക്കുന്ന മൊയ്തീന്‍ ഷമാസ് (16) ആണ് മരിച്ചത്. മംഗളൂരു സെന്റ് അലോഷ്യസ് പിയു കോളേജിലെ കൊമേഴ്സ് വിദ്യാര്‍ത്ഥിനിയാണ്. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് അപകടം നടന്നത്. കണ്‍വെന്‍ഷന്‍ ഹാളില്‍ കോളേജ് യൂനിയനുമായി ബന്ധപ്പെട്ട യോഗം സംഘടിപ്പിച്ചിരുന്നു. പരിപാടിക്കായി ധാരാളം വിദ്യാര്‍ത്ഥികള്‍ വേദിയില്‍ തടിച്ചുകൂടിയതായി പൊലീസ് പറഞ്ഞു. വേദിയില്‍ തിരക്ക് കൂടുതലായതിനാല്‍, ചില വിദ്യാര്‍ത്ഥികള്‍ ബാല്‍ക്കണിയിലും തടിച്ചുകൂടിയിരുന്നു. ചിലര്‍ …

റാണിപുരം ട്രെക്കിംഗ് ക്യാമ്പ് ഒക്ടോ. 01, 02 തീയതികളില്‍; മന്ത്രി ഒ.ജെ ജനീഷ് ഉദ്ഘാടനം ചെയ്യും

കാഞ്ഞങ്ങാട് :സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ദേശീയ സാഹസിക അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘റാണിപുരം ട്രെക്കിംഗ് ക്യാമ്പ്’ ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. പരിപാടിയുടെ ഉദ്ഘാടനവും ഫളാഗ് ഓഫും വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30-ന് മന്ത്രി ഒ.ജെ. ജനീഷ് കാഞ്ഞങ്ങാട് വ്യാപാരഭവന്‍ ഹാളില്‍ നിര്‍വഹിക്കും. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായിരിക്കും. മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ വി.വി. രമേശന്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എം.രാജീവന്‍, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജിജേഷ് കുമാര്‍, …

യു.എസിലെ ജെൻ സി തലമുറയിൽ ആത്മീയ ഉണർവ്; പുതിയ സർവേ പുറത്ത്

പി പി ചെറിയാൻ ന്യൂയോർക് :യു.എസിലെ ‘ജെൻ സി’ യുവതലമുറയിൽ മതപരവും ആത്മീയവുമായ കാര്യങ്ങളിൽ വലിയ മുന്നേറ്റമുണ്ടായതായി പുതിയ സർവേ റിപ്പോർട്ട്. ‘ഡെയ്‌ലി സിഗ്നൽ’ പുറത്തുവിട്ട പുതിയ ഹാരിസ് പോൾ പ്രകാരമുള്ള പ്രധാന വിവരങ്ങൾ:ജെൻ സി വിഭാഗത്തിൽപ്പെട്ട 88% പേരും തങ്ങളുടെ ആത്മീയത സജീവമായി പിന്തുടരുന്നവരാണ്. ഏകദേശം 33% പേർ സ്വയം മതവിശ്വാസികളായി പ്രഖ്യാപിച്ചു. മില്ലേനിയലുകളിൽ (19%) ഇത് വളരെ കുറവാണ്. 67% ജെൻ സി അംഗങ്ങൾ പ്രാർത്ഥിക്കാറുണ്ട്. 54% പേർ വിശുദ്ധ ഗ്രന്ഥങ്ങൾ വായിക്കുകയും, 49% …

മദ്യവില്‍പ്പനശാലയില്‍ കുരങ്ങന്‍; അരക്കുപ്പി വോഡ്ക ഒറ്റവലിക്ക് അകത്താക്കി, പിന്നെ സംഭവിച്ചത്!

റാഞ്ചി: റാഞ്ചിയിലെ ഒരു സ്വകാര്യ മദ്യ ചില്ലറവില്‍പ്പനശാലയില്‍ കയറിയ ഒരു കുരങ്ങന്‍ അരബോട്ടില്‍ വോഡ്ക അടിച്ച് ഫിറ്റായി മയങ്ങിവീണു. റാഞ്ചിയിലെ മോറാബാദി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ മദ്യവില്‍പ്പനശാലയിലാണ് സംഭവം. കുരങ്ങന്‍ മദ്യം കുടിക്കുന്നതിന്റെയും പിന്നീട് ലഹരിമൂത്ത് മലര്‍ന്നുകിടന്ന് ഉറങ്ങുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.വ്യാഴാഴ്ച വൈകുന്നേരം കടയുടെ വാതില്‍ തുറന്നുകിടന്ന സമയത്താണ് കുരങ്ങന്‍ ഉള്ളില്‍ കടന്നത്. കുരങ്ങന്‍ മെല്ലെ മദ്യക്കുപ്പികള്‍ അടുക്കിവെച്ചിരുന്ന റാക്കിലേക്ക് കടന്നു. റാക്കിലിരുന്ന വോഡ്കയുടെ കുപ്പികളിലൊന്ന് എടുത്ത് അതിന്റെ മൂടി പല്ലുകൊണ്ട് കടിച്ച് തുറക്കുകയായിരുന്നു. തുടര്‍ന്ന് …

ജിഎസ്ടി ജോയന്റ് കമ്മീഷണറുടെ കൊച്ചിയിലെ ഓഫീസിലും വീടുകളിലും വിജിലന്‍സിന്റെ മിന്നല്‍ റെയ്ഡ്; 14 ലക്ഷം രൂപയും അമേരിക്കന്‍ ഡോളറും പിടികൂടി

കൊച്ചി: ജിഎസ്ടി ജോയന്റ് കമ്മീഷണര്‍ പ്രജനി രാജന്റെ കൊച്ചിയിലെ ഓഫീസിലും വീടുകളിലും വിജിലന്‍സ് മിന്നല്‍ റെയ്ഡ് നടത്തി. അനധികൃത പണപ്പിരിവും ക്രമക്കേടുകളും നടത്തുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് വിജിലന്‍സ് പരിശോധന നടത്തിയത്. തേവരയിലുള്ള ജിഎസ്ടി ജോയന്റ് കമ്മീഷണറുടെ ഓഫീസിലും ഇരട്ടക്കുളങ്ങരയിലുള്ള രണ്ടു വീടുകളിലും ഒരേ സമയത്തായിരുന്നു പരിശോധന.പരിശോധനയില്‍ രേഖകളില്‍ ഇല്ലാത്ത 14 ലക്ഷം രൂപയും 788 അമേരിക്കന്‍ ഡോളറും പിടിച്ചെടുത്തു. ഇന്നലെ (ശനി)രാവിലെ തുടങ്ങിയ പരിശോധന രാത്രി 12 മണിയോടെയാണ് അവസാനിച്ചത്. വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്പി എംജെ സോജന്‍, …

എളേരിത്തട്ടിലെ കുറുപ്പും തുണ്ടത്തില്‍ വിജയമ്മ അന്തരിച്ചു

വെള്ളരിക്കുണ്ട്: എളേരിത്തട്ടിലെ കുറുപ്പും തുണ്ടത്തില്‍ വിജയമ്മ(51) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ സുരേന്ദ്രന്‍. മക്കള്‍: സുജിത്ത്(ദുബായ്), ശ്രീജിത്ത്(കൊച്ചി). സഹോദരങ്ങള്‍: ജയദേവന്‍(ചെറുപാറ), സരസമ്മ(തിരുമേനി). സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് പുലിമടയിലെ തറവാട്ട് വീട്ടുവളപ്പില്‍ നടക്കും.

അധ്യാപിക കീര്‍ത്തനയെ കുത്തിപ്പരിക്കേല്‍പിക്കുന്നതിനിടെ കത്തിയൊടിഞ്ഞു; യുവതിയെ കുത്താനുള്ള കാരണം വ്യക്തമാക്കി പങ്കാളി

വടകര: എംഡിഎംഎ കേസിലെ പ്രതിയും അദ്ധ്യാപകയുമായ കീര്‍ത്തനയെ പങ്കാളി കുത്തിപരിക്കേല്‍പ്പിച്ചത് വധിക്കാന്‍. ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് പ്രകോപന കാരണമെന്നും, കീര്‍ത്തനയും സുഹൃത്തുക്കളും തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് പ്രതിയിടെ മൊഴി. വിവാഹിതയായ കീര്‍ത്തന ഭര്‍ത്താവുമായി പിരിഞ്ഞാണ് കഴിയുന്നത്. അതിനിടെ ബസ് ഡ്രൈവറായ ജിനീഷിനൊപ്പം താമസിച്ചുവരികയായിരുന്നു. എംഡിഎംഎ കേസില്‍ കീര്‍ത്തന ജയിലിലായതോടെ ജിനീഷും കീര്‍ത്തനയും അകന്നു. കേസ് തനിക്ക് മാനക്കേടുണ്ടായതിനാലാണ് കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചതെന്ന് ജിനീഷ് പറഞ്ഞു. കീര്‍ത്തന അറസ്റ്റിലായതിന് പിന്നാലെ ജിനീഷ് വീട്ടില്‍നിന്ന് മാറി താമസിക്കുകയായിരുന്നു. പിന്നീട് കീര്‍ത്തനയ്ക്ക് ജാമ്യം ലഭിച്ചതിന് ശേഷം …

നാണു വിശ്വനാഥന്റെ കടൽസ്വപ്നത്തിന് മിഷൻ സമുദ്രയുടെ ചിറകുകൾ

വിഴിഞ്ഞം മുതൽ തീരദേശ ഗ്രാമങ്ങൾ വരെ വികസനത്തിന്റെ നേട്ടമെത്തുമ്പോഴാണ് കേരളത്തിന്റെ സമുദ്രസ്വപ്നം സാക്ഷാത്കരിക്കുക. ജെയിംസ് കൂടൽ കടൽ കേരളത്തിന് എന്നും ലോകത്തിലേക്കുള്ള വഴിയായിരുന്നു. എന്നാൽ ആ വഴിയിലൂടെ കേരളത്തിലേക്ക് എത്ര തൊഴിലും വ്യവസായവും സമൃദ്ധിയും കൊണ്ടുവരാൻ നമുക്ക് കഴിഞ്ഞു? വർഷങ്ങളായി ഈ ചോദ്യം ഉയർത്തുന്ന വ്യക്തിയാണ് നാണു വിശ്വനാഥൻ. കേരളത്തിന്റെ തുറമുഖങ്ങളെയും തീരദേശത്തെയും വികസനത്തിന്റെ കേന്ദ്രമാക്കണമെന്ന അദ്ദേഹത്തിന്റെ സ്വപ്നത്തിന് മുഖ്യമന്ത്രി വി. ഡി. സതീശന്റെ മിഷൻ സമുദ്ര പുതിയൊരു ദിശ നൽകുന്നു. ആലപ്പുഴ ജില്ലയിലെ നൂറനാട് പടനിലത്തെ …

പെര്‍ളയില്‍ കെ.എസ്.ഇ.ബിയുടെ വൈദ്യുതി കേബിളുകള്‍ കടത്തിയ സംഭവം; കര്‍ണാടക സ്വദേശി കസ്റ്റഡിയില്‍

കാസര്‍ര്‍കോട്: പെര്‍ള ഗുണാജെയില്‍ കെ.എസ്.ഇ.ബിയുടെ വൈദ്യുതി കേബിളുകള്‍ മോഷ്ടിച്ച സംഭവത്തില്‍ ഒരു കര്‍ണാടക സ്വദേശിയെ ബദിയടുക്ക പൊലീസ് കസ്റ്റഡിയിലെടുത്തു. കേരളത്തില്‍ ജോലിയുണ്ടെന്ന് പറഞ്ഞു മോഷ്ടാക്കള്‍ തന്നെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് പിടിയിലായ ആള്‍ പൊലീസിനോട് പറഞ്ഞു. കേബിള്‍ മോഷണ സംഭവത്തില്‍ 4 പേരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇനി ഒരാള്‍കൂടി പിടിയിലാകാനുണ്ട്. ഈ മാസം 24 ന് പുലര്‍ച്ചെയാണ് പെര്‍ള ഇലക്ട്രിക്കല്‍ സെക്ഷന് കീഴില്‍ ഗുണാജെയില്‍ ട്രാന്‍സ്‌ഫോര്‍മറിന് സമീപം സൂക്ഷിച്ചിരുന്ന കെഎസ്ഇബിയുടെ വൈദ്യുതി കേബിളുകള്‍ സംഘം കടത്തികൊണ്ടുപോയത്. നാലുലക്ഷം രൂപ …

അന്യ സ്ത്രീകളുമായി ചാറ്റ്; ചോദ്യം ചെയ്ത ഭാര്യയുടെ മുഖം ചുമരിലിടിച്ച് കഴുത്തിന് അടിച്ചു പരിക്കേല്‍പ്പിച്ചു, സംഭവം മൈലാട്ടിയില്‍

കാസര്‍കോട്: അന്യ സ്ത്രീകളുമായി മൊബൈലില്‍ ചാറ്റ് ചെയ്യുന്നത് ചോദ്യം ചെയ്ത ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ഭാര്യ നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് പനയാല്‍, മൈലാട്ടിയിലെ ഷിജു കുമാറിനെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയെ ഭര്‍ത്താവ് തടഞ്ഞു നിര്‍ത്തി മുഖം ചുമരിലമര്‍ത്തി കഴുത്തിന് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ പറയുന്നു. മര്‍ദ്ദനം സംബന്ധിച്ച് യുവതി ഇന്നലെ (ശനി) രാത്രി ഏഴര മണിയോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.

ഷിറിയ ദേശീയ പാതയില്‍ സ്‌കൂട്ടര്‍ സുരക്ഷാ ഭിത്തിയിലിടിച്ച് മറിഞ്ഞു; യാത്രക്കാരന് ഗുരുതര പരിക്ക്

കാസര്‍കോട്: കാസര്‍കോട്-മംഗ്‌ളൂരു ദേശീയ പാതയിലെ ഷിറിയയില്‍ സ്‌കൂട്ടര്‍ അപകടം. ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരനെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗ്‌ളൂരു, പെര്‍മുദെ കട്ടീലിലെ ജോസഫ് ഡിസൂസ (52)യാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രി 7.45 മണിയോടെയാണ് അപകടം. ബേളയിലുള്ള ബന്ധു വീടു സന്ദർശിച്ച് നാട്ടിലേയ്ക്ക് തിരികെ പോകുന്നതിനിടയിലാണ് ജോസഫ് ഡിസൂസ അപകടത്തിൽപ്പെട്ടത്. ഷിറിയയില്‍ എത്തിയപ്പോള്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ സുരക്ഷാഭിത്തിയിലിടിച്ച് മറിയുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ കുമ്പള എസ്.ഐ എസ്. എസ് അനൂപിന്റെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു.

എത്തുന്നത് പൊലീസുകാരുടെയും റെയിൽവേ ഉദ്യോഗസ്ഥരുടെ വേഷത്തിൽ, ലക്ഷ്യം പണം; ആളുകളെ ട്രാക്കിലേക്ക് തള്ളിയിട്ടു അപായപെടുത്തുന്ന ട്രെയിനിലെ സീരിയൽ കില്ലർ പിടിയിൽ

പട്ന: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽനിന്നും യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം വാങ്ങുകയും ട്രാക്കിലേക്ക് തള്ളിയിടുകയും ചെയ്യുന്ന സീരിയൽ കില്ലറായ യുവാവ് പിടിയിൽ. ഭോജ്പുർ ബാരിസ്വാൻ സ്വദേശി രോഹിത് തിവാരിയാണ് അറസ്റ്റിലായത്. ബിഹാറിലെ ബക്സറിൽ നിന്നാണ് രോഹിതിനെ റെയിൽ പൊലീസ് പിടികൂടുന്നത്. ബിഹാറിലെ വൈശാലി നിവാസിയായ നിതിൻ കുമാറിന്റെ (21) മരണവുമായി ബന്ധപ്പെട്ടാണ് രോഹിത് തിവാരി അറസ്റ്റിലായത്. വേഷപ്രച്ഛന്നനായി ആണ് രോഹിത് ട്രെയിനിൽ കയറുന്നത്. ചിലപ്പോൾ പൊലീസായും ആർപിഎഫ് ഉദ്യോഗസ്ഥരായും റെയിൽവേ ഉദ്യോഗസ്ഥനായും വേഷം ധരിച്ച് ട്രെയിനിൽ എത്തും. വാതിലിനു അടുത്തായി …

ഇന്നത്തെ പ്രധാന വാർത്തകൾ

​യു.എസ് – ഇറാൻ സംഘർഷവും വെടിനിർത്തൽ നിർദേശവും: ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനുമായി ഇറാൻ മുന്നോട്ടുവെച്ച 7 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ പദ്ധതി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളി. യുഎസ് ആക്രമണം തുടർന്നാൽ യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും വ്യാപിപ്പിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ​സൗദിക്ക് നേരെ ഹൂതി ആക്രമണം: സൗദി അറേബ്യയെ ലക്ഷ്യമാക്കി യെമനിലെ ഹൂതി വിമതർ അയച്ച ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും സൗദി സഖ്യസേന ആകാശത്തുവെച്ച് തകർത്തു. ഹൂതികളുടെ ഇത്തരം തുടർച്ചയായ ആക്രമണങ്ങളെ …

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിലൂടെ പ്രചരിപ്പിച്ചു; ഇരിയണ്ണി സ്വദേശിയുടെ സുഹൃത്തായ രണ്ടാംപ്രതി പിടിയിൽ

കാസർകോട്: പെൺകുട്ടികളുടെ ചിത്രങ്ങൾ അറിവോ സമ്മതമോ ഇല്ലാതെ ശേഖരിച്ച്, സാങ്കേതികവിദ്യയുടെ സഹായത്തോടെ മോർഫ് ചെയ്ത് അശ്ലീല ദൃശ്യങ്ങളാക്കി മാറ്റി ടെലഗ്രാം ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ച കേസിൽ പ്രധാന പ്രതിയെ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പുഴക്കാട്ടിരി സ്വദേശി നികേത് (24) ആണ് പിടിയിലായത്. കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ. ഒന്നാം പ്രതിയായ ഇരിയണ്ണി സ്വദേശി അനൂപിനെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഒന്നാം പ്രതി കൈമാറിയ പെൺകുട്ടികളുടെ ഫോട്ടോകൾ എഡിറ്റ് …