കാഞ്ഞങ്ങാട് :സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ദേശീയ സാഹസിക അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘റാണിപുരം ട്രെക്കിംഗ് ക്യാമ്പ്’ ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. പരിപാടിയുടെ ഉദ്ഘാടനവും ഫളാഗ് ഓഫും വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30-ന് മന്ത്രി ഒ.ജെ. ജനീഷ് കാഞ്ഞങ്ങാട് വ്യാപാരഭവന്‍ ഹാളില്‍ നിര്‍വഹിക്കും. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായിരിക്കും. മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ വി.വി. രമേശന്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എം.രാജീവന്‍, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജിജേഷ് കുമാര്‍, വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സ്‌നേഹ, യുവജനക്ഷേമ ബോര്‍ഡ് നോഡല്‍ ഓഫീസർ ജി.ആര്‍ രതീഷ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ പി.സി. ഷിലാസ്, യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി എം. സ്വപ്ന, ദേശീയ സാഹസിക അക്കാദമി സ്‌പെഷ്യല്‍ ഓഫീസര്‍ പി. പ്രണിത പ്രസംഗിക്കും .







