യു.എസിലെ ജെൻ സി തലമുറയിൽ ആത്മീയ ഉണർവ്; പുതിയ സർവേ പുറത്ത്


പി പി ചെറിയാൻ

ന്യൂയോർക് :യു.എസിലെ ‘ജെൻ സി’ യുവതലമുറയിൽ മതപരവും ആത്മീയവുമായ കാര്യങ്ങളിൽ വലിയ മുന്നേറ്റമുണ്ടായതായി പുതിയ സർവേ റിപ്പോർട്ട്. ‘ഡെയ്‌ലി സിഗ്നൽ’ പുറത്തുവിട്ട പുതിയ ഹാരിസ് പോൾ പ്രകാരമുള്ള പ്രധാന വിവരങ്ങൾ:ജെൻ സി വിഭാഗത്തിൽപ്പെട്ട 88% പേരും തങ്ങളുടെ ആത്മീയത സജീവമായി പിന്തുടരുന്നവരാണ്. ഏകദേശം 33% പേർ സ്വയം മതവിശ്വാസികളായി പ്രഖ്യാപിച്ചു. മില്ലേനിയലുകളിൽ (19%) ഇത് വളരെ കുറവാണ്.

67% ജെൻ സി അംഗങ്ങൾ പ്രാർത്ഥിക്കാറുണ്ട്. 54% പേർ വിശുദ്ധ ഗ്രന്ഥങ്ങൾ വായിക്കുകയും, 49% പേർ സമീപകാലത്ത് ആരാധനകളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

കുറച്ചുകാലം മുമ്പ് യു.എസിലെ ഏറ്റവും മതരഹിതരായ തലമുറയായി കണക്കാക്കപ്പെട്ടിരുന്ന ജെൻ സി, ഇപ്പോൾ തികഞ്ഞ വിശ്വാസത്തിലേക്ക് മടങ്ങിവരുന്നതായാണ് ഈ സർവേ വ്യക്തമാക്കുന്നത്. കോളേജ് ക്യാമ്പസുകളിലും മാസ് മാമ്മോദീസകളിലും വിദ്യാർത്ഥികളുടെ വലിയ പങ്കാളിത്തം ഇതിന് തെളിവാണ്.

മുൻ തലമുറകൾ പ്രചരിപ്പിച്ച മതേതര ഭൗതികവാദത്തോട് യുവജനങ്ങൾ മുഖം തിരിക്കുന്നതിന്റെ സൂചനയാണിതെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
‘ഒരു വീല്‍ചെയര്‍ കിട്ടിയിരുന്നെങ്കില്‍ ഉപ്പയെ ബാത്‌റൂമില്‍ കൊണ്ടുപോകാനും പുറംലോകം കാണിക്കാനും ഉപകാരമായേനെ..’, വീട്ടമ്മയുടെ ആഗ്രഹം സഫലമാക്കി ജനറല്‍ ആശുപത്രിയിലെ ജീവനക്കാര്‍
Scroll to top

You cannot copy content of this page