ഇന്നത്തെ പ്രധാന വാർത്തകൾ

​യു.എസ് – ഇറാൻ സംഘർഷവും വെടിനിർത്തൽ നിർദേശവും: ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനുമായി ഇറാൻ മുന്നോട്ടുവെച്ച 7 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ പദ്ധതി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളി. യുഎസ് ആക്രമണം തുടർന്നാൽ യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും വ്യാപിപ്പിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ​സൗദിക്ക് നേരെ ഹൂതി ആക്രമണം: സൗദി അറേബ്യയെ ലക്ഷ്യമാക്കി യെമനിലെ ഹൂതി വിമതർ അയച്ച ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും സൗദി സഖ്യസേന ആകാശത്തുവെച്ച് തകർത്തു. ഹൂതികളുടെ ഇത്തരം തുടർച്ചയായ ആക്രമണങ്ങളെ …

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിലൂടെ പ്രചരിപ്പിച്ചു; ഇരിയണ്ണി സ്വദേശിയുടെ സുഹൃത്തായ രണ്ടാംപ്രതി പിടിയിൽ

കാസർകോട്: പെൺകുട്ടികളുടെ ചിത്രങ്ങൾ അറിവോ സമ്മതമോ ഇല്ലാതെ ശേഖരിച്ച്, സാങ്കേതികവിദ്യയുടെ സഹായത്തോടെ മോർഫ് ചെയ്ത് അശ്ലീല ദൃശ്യങ്ങളാക്കി മാറ്റി ടെലഗ്രാം ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ച കേസിൽ പ്രധാന പ്രതിയെ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പുഴക്കാട്ടിരി സ്വദേശി നികേത് (24) ആണ് പിടിയിലായത്. കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ. ഒന്നാം പ്രതിയായ ഇരിയണ്ണി സ്വദേശി അനൂപിനെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഒന്നാം പ്രതി കൈമാറിയ പെൺകുട്ടികളുടെ ഫോട്ടോകൾ എഡിറ്റ് …

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന പനത്തടി വെള്ളക്കല്ലിലെ യുവതി മരിച്ചു

കാസർകോട്: അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന യുവതി മരിച്ചു. പനത്തടി വെള്ളക്കല്ലിലെ എ.വി. ശോഭ ഗോപി( 37) യാണ് മരിച്ചത്. ശനിയാഴ്ച കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു. സംസ്കാരം ശനിയാഴ്ച രാത്രി നടന്നു. പൂടകല്ലിലെ ചുമട്ടുതൊഴിലാളി ഗോപി കെ. കക്കയത്താണ് ഭർത്താവ്. മക്കൾ: അനശ്വർ, അഭിഷേക്(ഇരുവരും ബളാന്തോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ). പരേതനായ അമ്പലത്തറ ചുണ്ണംകുളത്തെ ആമ്പിലേരി കണ്ണന്റെയും കുഞ്ഞമ്മാറിന്റെയും മകളാണ്. സഹോദരങ്ങൾ: എ. വി. രാജൻ, എ.വി. ശ്രീജ.

പിതാവിന്റെ മരണ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ 22കാരിക്ക് അശ്ലീല സന്ദേശം അയച്ചു; രാത്രി യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസറെ ബന്ധുക്കൾ തടഞ്ഞുവച്ച് പൊലീസിന് കൈമാറി, ആൾക്കൂട്ട മർദ്ദനത്തിനും കേസ്

കണ്ണൂർ: 22കാരിക്ക് ഫോണിൽ അശ്ലീല സന്ദേശം അയച്ചു എന്ന പരാതിയില്‍ കണ്ണൂരിൽ വില്ലേജ് ഓഫീസർ അറസ്റ്റിൽ. എടക്കാട് വില്ലേജ് ഓഫീസർ ജിജു സ്കറിയയാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി യുവതിയുടെ വീട്ടിലെത്തിയ ജിജുവിനെ ബന്ധുക്കൾ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു. തുട‍ർന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി 7 മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി.ഒരാഴ്ച മുമ്പ് പിതാവിന്റെ മരണ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയപ്പോഴാണ് ജിജു യുവതിയെ പരിചയപ്പെടുന്നത്.യുവതിയുടെ നമ്പർ വാങ്ങിയ ജിജു സ്കറിയ വെള്ളിയാഴ്ച രാത്രി 9 മണിയോടെ യുവതിക്ക് വാട്സ്ആപ്പ് …

മയക്കുമരുന്ന് മാഫിയയെയും അടിച്ചമർത്താൻ കേന്ദ്രസർക്കാർ സുസജ്ജം : രവി തേലത്ത്

ചീമേനി : നക്സലിസം അടിച്ചമർത്തിയ പോലെ മയക്കുമരുന്ന് മാഫിയയെയും അടിച്ചമർത്താൻ കേന്ദ്രസർക്കാർ സുസജ്ജമാണെന്ന് ബിജെപി സംസ്ഥാന സമിതിയംഗം രവിതേലത്ത് പറഞ്ഞു. ബി ജെ പി ജില്ലാ പഠനശിബിരത്തിൽ ഭാരതം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം, കള്ളനോട്ട്, നികുതി അടയ്ക്കാതെയുള്ള കള്ളക്കടത്ത് എന്നിവ തടയാൻ കേന്ദ്രം അതിർത്തിയിൽ വൈദ്യുത വേലി ഉൾപ്പെടെ സ്ഥാപിച്ചെന്നും രാഷ്ട്രം നേരിടുന്ന വെല്ലുവിളികൾ അനവധി ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത്,സംസ്ഥാന …

നീലേശ്വരം രാജാ റോഡ് റെയിൽ മേൽ പ്പാലം പുതുക്കിപ്പണിയണം: എൻ.ആർ.ഡി. സി. റയിൽവെ ഡിവിഷണൽ മാനേജർക്ക് നിവേദനം നൽകി

നീലേശ്വരം: ചവിട്ടുപടികളുടെ കോൺക്രീറ്റ് തകർന്ന് അപകടാവസ്ഥയിലായ നീലേശ്വരം രാജാ റോഡ് റെയിൽവേ മേൽ നടപ്പാത അടിയന്തിരമായി പുതുക്കിപ്പണിയണമെന്നു നീലേശ്വരം റെയിൽവേ ഡവലപ്മെൻ്റ് കലക്റ്റീവ് പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജരോട് ആവശ്യപ്പെട്ടു. അർധരാത്രിയിലെ ട്രെയിനുകൾക്ക് സ്റ്റേഷൻ മാസ്റ്റർ ടിക്കറ്റ് നൽകേണ്ടി വരുന്നതു കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കൊമേർഷ്യൽ സ്റ്റാഫിനെ നിയമിക്കണമെന്നുംനിവേദനത്തിൽ ആവശ്യപ്പെട്ടു. റെയിൽവേ സ്‌റ്റേഷൻ്റെ പടിഞ്ഞാറ് വശത്തെ വിശാലമായ പാർക്കിങ് മൈതാനം ഉടൻ തുറന്നു കൊടുക്കുമെന്ന് ഡി.ആർ.എം. നിവേദക സംഘത്തെ അറിയിച്ചു. പുതുതായി വലിയ ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകൾ …

ബസ്റ്റാൻഡ് ടോയ്‌ലറ്റിൽ യാത്രക്കാരൻ കുടുങ്ങി; 112-ൽ വിളിച്ച് സഹായം തേടി

നീലേശ്വരം: നീലേശ്വരം ബസ് സ്റ്റാൻഡിലെ പൊതുടോയ്‌ലറ്റിൽ യാത്രക്കാരൻ കയറിയപ്പോൾ ടോയ് ലറ്റ് സൂക്ഷിപ്പുകാരൻ പുറത്തുനിന്നു ടോയ് ലറ്റ് പൂട്ടി വീട്ടിലേക്കു പോയി. ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം നടന്നത്. ടോയ്‌ലറ്റിനുള്ളിൽ ആളുണ്ടെന്ന കാര്യം ശ്രദ്ധിക്കാതെ ചുമതലക്കാരൻ പുറത്തു നിന്ന് വാതിൽ പൂട്ടി പോയതോടെയാണ് യാത്രക്കാരൻ അകത്ത് കുടുങ്ങിയത്.കൊന്നക്കാട് സ്വദേശിയായ യാത്രക്കാരനാണ് ദുരനുഭവത്തിന് ഇരയായത്. ടോയ്‌ലറ്റിൽ പ്രവേശിച്ച ഇയാൾ പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ വാതിൽ പുറത്തുനിന്ന് പൂട്ടിയ നിലയിലാണെന്ന് മനസിലാക്കുകയായിരുന്നു. ഏറെ നേരം അകത്ത് കഴിയേണ്ടിവന്ന ഇയാൾ ഒടുവിൽ …