അധ്യാപിക കീര്‍ത്തനയെ കുത്തിപ്പരിക്കേല്‍പിക്കുന്നതിനിടെ കത്തിയൊടിഞ്ഞു; യുവതിയെ കുത്താനുള്ള കാരണം വ്യക്തമാക്കി പങ്കാളി

വടകര: എംഡിഎംഎ കേസിലെ പ്രതിയും അദ്ധ്യാപകയുമായ കീര്‍ത്തനയെ പങ്കാളി കുത്തിപരിക്കേല്‍പ്പിച്ചത് വധിക്കാന്‍. ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് പ്രകോപന കാരണമെന്നും, കീര്‍ത്തനയും സുഹൃത്തുക്കളും തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് പ്രതിയിടെ മൊഴി. വിവാഹിതയായ കീര്‍ത്തന ഭര്‍ത്താവുമായി പിരിഞ്ഞാണ് കഴിയുന്നത്. അതിനിടെ ബസ് ഡ്രൈവറായ ജിനീഷിനൊപ്പം താമസിച്ചുവരികയായിരുന്നു. എംഡിഎംഎ കേസില്‍ കീര്‍ത്തന ജയിലിലായതോടെ ജിനീഷും കീര്‍ത്തനയും അകന്നു. കേസ് തനിക്ക് മാനക്കേടുണ്ടായതിനാലാണ് കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചതെന്ന് ജിനീഷ് പറഞ്ഞു. കീര്‍ത്തന അറസ്റ്റിലായതിന് പിന്നാലെ ജിനീഷ് വീട്ടില്‍നിന്ന് മാറി താമസിക്കുകയായിരുന്നു. പിന്നീട് കീര്‍ത്തനയ്ക്ക് ജാമ്യം ലഭിച്ചതിന് ശേഷം സ്വര്‍ണാഭരണവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിന് പിന്നാലെ ഒരു സംഘം ജിനീഷിനെ ഭീഷണിപ്പെടുത്തി. ഇതും ആക്രമണത്തിന് കാരണമായി.
കീര്‍ത്തന തനിക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റിട്ടതോടെ ഇയാളെ പ്രകോപിപ്പിച്ചു. കൊലപ്പെടുത്ാനായി ഒരാഴ്ച മുന്‍പാണ് കത്തി സംഘടിപ്പിച്ചത്. വടകരയില്‍ നിന്ന് തന്നെയാണ് കത്തി വാങ്ങിയത്.
കുത്തുന്നതിനിടെ കീര്‍ത്തന പ്രതിരോധിച്ചതോടെ കത്തിയുടെ പിടി ഒടിഞ്ഞുപോയി. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് ജിനീഷിനെ പിടികൂടുമ്പോള്‍ ഇയാളുടെ കൈവശമുണ്ടായിരുന്നത് കത്തിയുടെ പിടി മാത്രമായിരുന്നു. മറ്റാരുടെയെങ്കിലും പ്രേരണ അക്രമത്തിന് പിന്നിലുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്. ശനിയാഴ്ച രാവിലെ പൊലീസ് സ്റ്റേഷന് മുന്നില്‍ വച്ചാണ് കീര്‍ത്തനയെ ജിനീഷ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. കഴുത്തിലുള്‍പ്പെടെ ശരീരത്തിന്റെ നാല് ഭാഗങ്ങളിലാണ് കീര്‍ത്തനയ്ക്ക് കുത്തേറ്റത്. ആദ്യം വടകര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകട നില തരണം ചെയ്തിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page