കാസര്‍കോട്: അന്യ സ്ത്രീകളുമായി മൊബൈലില്‍ ചാറ്റ് ചെയ്യുന്നത് ചോദ്യം ചെയ്ത ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ഭാര്യ നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് പനയാല്‍, മൈലാട്ടിയിലെ ഷിജു കുമാറിനെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയെ ഭര്‍ത്താവ് തടഞ്ഞു നിര്‍ത്തി മുഖം ചുമരിലമര്‍ത്തി കഴുത്തിന് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ പറയുന്നു. മര്‍ദ്ദനം സംബന്ധിച്ച് യുവതി ഇന്നലെ (ശനി) രാത്രി ഏഴര മണിയോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.







