കാസര്‍കോട്: കാസര്‍കോട്-മംഗ്‌ളൂരു ദേശീയ പാതയിലെ ഷിറിയയില്‍ സ്‌കൂട്ടര്‍ അപകടം. ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരനെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗ്‌ളൂരു, പെര്‍മുദെ കട്ടീലിലെ ജോസഫ് ഡിസൂസ (52)യാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രി 7.45 മണിയോടെയാണ് അപകടം. ബേളയിലുള്ള ബന്ധു വീടു സന്ദർശിച്ച് നാട്ടിലേയ്ക്ക് തിരികെ പോകുന്നതിനിടയിലാണ് ജോസഫ് ഡിസൂസ അപകടത്തിൽപ്പെട്ടത്. ഷിറിയയില്‍ എത്തിയപ്പോള്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ സുരക്ഷാഭിത്തിയിലിടിച്ച് മറിയുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ കുമ്പള എസ്.ഐ എസ്. എസ് അനൂപിന്റെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു.







