കാസര്‍കോട് : എന്‍.സി.പി(പവാര്‍ ഗ്രുപ്) കാസര്‍കോട് ജില്ലാ പ്രസിഡന്റായി പി.എം. സുബൈര്‍ പടുപ്പിനെ തെരഞ്ഞെടുത്തു. എന്‍സിപി(എസ്പി) സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എം. സുരേഷ്ബാബുവാണു ഇക്കാര്യം അറിയിച്ചത്. നിലവില്‍ എന്‍സിപി യുടെ കാസര്‍കോട് ജില്ലാ സെക്രട്ടറിയാണ് സുബൈര്‍ പടുപ്പ്.
കണ്‍സ്യൂമര്‍ അഫയേഴ്സ് ഡിപ്പാര്‍ട്മെന്റ് ചെയര്‍മാന്‍, നിരവധി ആക്ഷന്‍ കമ്മിറ്റികളുടെ ചെയര്‍മാന്‍, എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി, എയിംസ് സമരം ഉള്‍പ്പെടെയുള്ള നിരവധി സമരങ്ങളുടെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുകയും സോഷ്യല്‍ ജസ്റ്റിസ് ഫോറം ചെയര്‍മാന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന സംഘാടകനാണ് സുബൈര്‍ പടുപ്പ്.
കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ മറ്റു ഭാരവാഹികളെ സംസ്ഥാന കമ്മിറ്റി പിന്നീട് പ്രഖ്യാപിക്കും.







