മദ്യവില്‍പ്പനശാലയില്‍ കുരങ്ങന്‍; അരക്കുപ്പി വോഡ്ക ഒറ്റവലിക്ക് അകത്താക്കി, പിന്നെ സംഭവിച്ചത്!

റാഞ്ചി: റാഞ്ചിയിലെ ഒരു സ്വകാര്യ മദ്യ ചില്ലറവില്‍പ്പനശാലയില്‍ കയറിയ ഒരു കുരങ്ങന്‍ അരബോട്ടില്‍ വോഡ്ക അടിച്ച് ഫിറ്റായി മയങ്ങിവീണു. റാഞ്ചിയിലെ മോറാബാദി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ മദ്യവില്‍പ്പനശാലയിലാണ് സംഭവം. കുരങ്ങന്‍ മദ്യം കുടിക്കുന്നതിന്റെയും പിന്നീട് ലഹരിമൂത്ത് മലര്‍ന്നുകിടന്ന് ഉറങ്ങുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
വ്യാഴാഴ്ച വൈകുന്നേരം കടയുടെ വാതില്‍ തുറന്നുകിടന്ന സമയത്താണ് കുരങ്ങന്‍ ഉള്ളില്‍ കടന്നത്. കുരങ്ങന്‍ മെല്ലെ മദ്യക്കുപ്പികള്‍ അടുക്കിവെച്ചിരുന്ന റാക്കിലേക്ക് കടന്നു. റാക്കിലിരുന്ന വോഡ്കയുടെ കുപ്പികളിലൊന്ന് എടുത്ത് അതിന്റെ മൂടി പല്ലുകൊണ്ട് കടിച്ച് തുറക്കുകയായിരുന്നു. തുടര്‍ന്ന് മദ്യപെട്ടികള്‍ക്ക് മുകളില്‍ കയറിയിരുന്ന് അരക്കുപ്പിയോളം മദ്യം ഒറ്റവലിക്ക് അകത്താക്കി. ജീവനക്കാര്‍ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും കുരങ്ങന്‍ മാറാന്‍ കൂട്ടാക്കിയില്ല. അവസാനം, ബിസ്‌കറ്റ് ഇട്ടുകൊടുത്ത് ശ്രദ്ധതിരിക്കാന്‍ ശ്രമിച്ചിട്ടും ഫലം ഉണ്ടായില്ല. അതൊന്നും വേണ്ടെന്ന നിലപാടിലായിരുന്നു ഗര്‍ഭിണിയായ കുരങ്ങന്‍.
മദ്യം ഉള്ളില്‍ ചെന്നതോടെ അവിടെതന്നെ കിടന്നു. കുരങ്ങന്‍ മയങ്ങുന്നതുകണ്ട നാട്ടുകാര്‍ ആ അപൂര്‍വമായ കാഴ്ച മൊബൈലില്‍ പകര്‍ത്തി. കടയില്‍ മദ്യം വാങ്ങാനെത്തിയവരും ജീവനക്കാരും സാധാരണപോലെ കാര്യങ്ങള്‍ ചെയ്യുമ്പോള്‍, കുരങ്ങന്‍ പിന്നില്‍ സുഖമായി ഉറങ്ങുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. എന്നാല്‍, ഇത് അവനെ സംബന്ധിച്ചിടത്തോളം വലിയ പുതുമയല്ലെന്നാണ് പറയുന്നത്. നേരത്തെ അവന്‍ സ്ഥിരമായി ആളുകള്‍ ഉപേക്ഷിക്കുന്ന മദ്യക്കുപ്പികളില്‍ നിന്ന് മദ്യം ഊറ്റിക്കുടിക്കുമായിരുന്നുവെന്ന് ജീവനക്കാര്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page