കടവരാന്തയിൽ വച്ച് കർണാടക സ്വദേശിയെ കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം കഠിനതടവും അമ്പതിനായിരം രൂപ പിഴയും
കാസർകോട്: കടവരാന്തയിൽ സുഹൃത്തിനെ കൈകൊണ്ടും പട്ടികകൊണ്ടും അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും അമ്പതിനായിരം രൂപ പിഴയും. കർണാടക ബാഗൽകോട്ട് സ്വദേശി ഉമേഷ് ഗൗഡയെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ടി എച്ച് രജിത ശിക്ഷിച്ചത്. കർണാടകയിലെ ഹിരാഹട്ടിയിലെ ദ്യമപ്പ (59) ആണ് കൊല്ലപ്പെട്ടത്. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം അധിക ശിക്ഷ അനുഭവിക്കണം. 2021 ഏപ്രിൽ 14ന് പുലർച്ചെബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊട്ടിക്കുളത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ചുണ്ടായ തർക്കമാണ് …