‘പട്ടയം വേഗത്തിലാക്കിത്തരാം, കൈക്കൂലിയായി ഉച്ചയ്ക്ക് മീന്‍ കറിയും ഊണും വീട്ടില്‍ നിന്ന് കൊണ്ടുവരണം..’; കര്‍ഷകനോട് കൈക്കൂലി ചോദിച്ച വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

ചെന്നൈ: പണവും വേണ്ട സ്വര്‍ണവും വേണ്ട, വേണ്ടത് വീട്ടിലെ മീന്‍ കറി. ഭൂമി സംബന്ധമായ രേഖകള്‍ ലഭിക്കാന്‍ അപേക്ഷ നല്‍കിയ കര്‍ഷകനോട് കൈക്കൂലിയായി മീന്‍കറി ആവശ്യപ്പെട്ട വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. തമിഴ്നാട് കരൂര്‍ കൃഷ്ണനാരായണപുരം ദേവര്‍മല വില്ലേജ് ഓഫീസര്‍ കാര്‍ത്തിക്കിനെയാണ് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. കൃഷിഭൂമിയുടെ പട്ടയം ലഭിക്കുന്നതിനായി ഒരു കര്‍ഷകന്‍ വില്ലേജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചപ്പോഴായിരുന്നു സംഭവം. അപേക്ഷയില്‍ നടപടികള്‍ വേഗത്തിലാക്കി പട്ടയം കയ്യില്‍ തരണമെങ്കില്‍ വീട്ടില്‍ പാകം ചെയ്ത മീന്‍കറിയും ഊണും എത്തിച്ചു നല്‍കണമെന്ന് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുകയായിരുന്നു. ഇല്ലെങ്കില്‍ അടുത്തുള്ള കടയില്‍നിന്ന് മീന്‍കറി വാങ്ങി
വാങ്ങി വന്നാലും രേഖകള്‍ ശരിയാക്കി നല്‍കാമെന്ന് കര്‍ഷകനോട് വാഗ്ദാനം ചെയ്തു. ഉദ്യോഗസ്ഥന്റെ ഈ ‘വിചിത്ര’മായ ആവശ്യം കേട്ട് കര്‍ഷന്‍ ആദ്യം അമ്പരന്നുപോയി. ഉദ്യോഗസ്ഥന്‍ പറഞ്ഞ കാര്യങ്ങള്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത കര്‍ഷകന്‍ ഇത് പിന്നീട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക നടപടിയെന്ന നിലയിലാണ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page