കാസര്‍കോട്: ഉന്നതിയിലെ സ്ത്രീകള്‍ക്ക് മദ്യം വില്‍ക്കുന്നത് എതിര്‍ത്ത വിരോധത്തിലാണെന്നു പറയുന്നു, യുവാക്കളെ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു. പള്ളത്തുങ്കാല്‍, പയ്യങ്ങാനം ഹൗസിലെ കെ. പ്രസാദ് (36), മുന്നാട്ടെ ശ്യാംപ്രസാദ് (39) എന്നിവരാണ് അക്രമത്തിനിരയായത്. ഇവര്‍ നല്‍കിയ പരാതി പ്രകാരം പള്ളത്തുങ്കാലിലെ നാരായണനെതിരെ ബേഡകം പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. പള്ളത്തുങ്കാല്‍ ബസ് വെയ്റ്റിംഗ് ഷെഡില്‍ ഇരിക്കുകയായിരുന്ന ഇരുവരെയും വടി കൊണ്ട് അടിക്കുകയും ചവിട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി.







