തൃശ്ശൂര്‍: ചേറ്റുപുഴയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദുരണാന്ത്യം. സ്‌കൂട്ടറില്‍ സഞ്ചരിക്കവെ പിന്നില്‍ നിന്നെത്തിയ ബസ് ഇടിച്ച് അതേ ബസ് കയറിയിറങ്ങിയാണ് യുവതി മരണപ്പെട്ടത്. പുല്ലഴി സ്വദേശി റോസ് ഗാര്‍ഡന്‍ സ്ട്രീറ്റ് നമ്പര്‍ മൂന്നിലെ മാങ്കുഴിയില്‍ പരേതനായ സഹദേവന്റെ ഭാര്യ അനിത ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. മനക്കൊടിയില്‍ അമ്മ വീട്ടില്‍ പോയി മടങ്ങിവരികയായിരുന്നു അനിത. ചേറ്റുപുഴ കയറ്റത്ത് ഫിസിയോതെറാപ്പി സെന്ററിനു മുന്നില്‍വെച്ചാണ് അപകടം. തൃശ്ശൂര്‍ കാഞ്ഞാണി പാലാഴി റൂട്ടിലോടുന്ന ‘ശ്രേയസ്’ ബസ്ഇവരുടെ സ്‌കൂട്ടറില്‍ തട്ടിയത്. റോഡില്‍ വീണ അനിതയുടെ ശരീരത്തിലൂടെ അതേ ബസ് കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ അനിത മരണപ്പെട്ടു.
മക്കള്‍: ആകാശ് (ഐടി ബംഗളൂരു), ഹിമ. മരുമക്കള്‍: മിഥുന(ഫെഡറല്‍ ബാങ്ക്, ബംഗളൂരു), വിജില്‍.








