തൃക്കരിപ്പൂര്‍ എടാട്ടുമ്മലില്‍ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

തൃക്കരിപ്പൂര്‍: ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ എടാട്ടുമ്മല്‍ ക്ലബിന് സമീപം താമസിക്കുന്ന പി.ഭാരതി(60)യാണ് മരിച്ചത്. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടെന്ന് സംശയിക്കുന്നു. ശനിയാഴ്ച രാവിലെ ഒന്‍പതരയോടെയാണ് മൃതദേഹം കണ്ടത്. ദുര്‍ഗന്ധമുണ്ടായതിനെ തുടര്‍ന്ന് അയല്‍വാസികള്‍ അന്വേഷിച്ചപ്പോഴാണ് ഭാരതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് ശേഷം ഇവരെ വീട്ടിന് പുറമേ കണ്ടിട്ടില്ലെന്ന് പരിസരവാസികള്‍ പറയുന്നു. ചന്തേര പൊലീസ് സ്ഥലത്തെത്തി. മൃതദേഹം കണ്ണൂര്‍ പരിയാരം ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കാര്യമ്പുവിന്റെയും ചിരിയുടെയും മകളാണ്. മകന്‍: ജയന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വീട്ടിലെത്തിയ ആണ്‍സുഹൃത്തിനെയും യുവതിയെയും ചേര്‍ത്തുനിര്‍ത്തി ഫോട്ടോയെടുത്തു; ഭീഷണിപ്പെടുത്തി 5 ലക്ഷം ആവശ്യപ്പെട്ടു, സദാചാര പൊലീസ് ചമഞ്ഞ 5 യുവാക്കളെ പൊലീസ് തന്ത്രപരമായി പിടികൂടി
Scroll to top

You cannot copy content of this page