വീട്ടിലെത്തിയ ആണ്‍സുഹൃത്തിനെയും യുവതിയെയും ചേര്‍ത്തുനിര്‍ത്തി ഫോട്ടോയെടുത്തു; ഭീഷണിപ്പെടുത്തി 5 ലക്ഷം ആവശ്യപ്പെട്ടു, സദാചാര പൊലീസ് ചമഞ്ഞ 5 യുവാക്കളെ പൊലീസ് തന്ത്രപരമായി പിടികൂടി

കാസര്‍കോട്: ഭര്‍തൃമതിയായ യുവതിയുടെ വീട്ടില്‍ സദാചാര പൊലീസ് ചമഞ്ഞ് അതിക്രമിച്ച് കയറി യുവതിയെയും ആണ്‍ സുഹൃത്തിനെയും ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ അഞ്ചംഗ സംഘം അറസ്റ്റില്‍. മുളിയാര്‍ പൊവ്വലിലെ ബി ഷറീഫ് (42), ചെങ്കള സന്തോഷ് നഗറിലെ മുഹമ്മദ് സാലിഹ് (22), നാലാം മൈല്‍ സ്വദേശികളായ ഉമര്‍ മുഖ്താര്‍ (18), മുഹമ്മദ് ഷിഹാന്‍ (20), ആലംപാടിയിലെ അബ്ദുല്‍ റഷീദ് (36) എന്നിവരെയാണ് വിദ്യാനഗര്‍ പൊലീസ് അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റുചെയ്തു. കഴിഞ്ഞ ജൂലൈ 21-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
യുവതിയുടെ വീട്ടിലെത്തിയ ആണ്‍ സുഹൃത്തിനെയും യുവതിയെയും ചേര്‍ത്തുനിര്‍ത്തി ഫോട്ടോ എടുക്കുകയും ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
യുവതിയുടെ രണ്ട് പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല, മോതിരം, 15,000 രൂപ എന്നിവ ആദ്യം കൈക്കലാക്കി.
പിന്നീട് ആണ്‍ സുഹൃത്തില്‍ നിന്ന് 40,000 രൂപയും സംഘം കൈക്കലാക്കിയെന്നാണ് കേസ്. സംഭവത്തിന് ശേഷവും കൂടുതല്‍ പണവും സ്വര്‍ണവും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെയാണ് യുവതി പൊലിസിനെ സമീപിച്ചത്. തന്ത്രപരമായ നീക്കത്തിലൂടെ വിദ്യാനഗര്‍ ഇന്‍സ്‌പെക്ടര്‍ പി പ്രമോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. വീട്ടില്‍ അതിക്രമിച്ചുകയറല്‍, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കല്‍, കവര്‍ച്ച തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് പൊലീസ് കേസെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page