ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കര്‍വാജെ വെങ്കിട്ടരമണ ഭട്ട് അന്തരിച്ചു

കാസര്‍കോട്: കുമ്പള,പെര്‍മുദെ, ധര്‍മ്മത്തടുക്കയിലെ ഹോട്ടല്‍ ഉടമ കര്‍വാജെ വെങ്കിട്ടരമണ ഭട്ട് (73) അന്തരിച്ചു. സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു. പാചക വിദഗ്ധന്‍ കൂടിയായിരുന്ന വെങ്കിട്ടരമണ ഭട്ട് അനാരോഗ്യത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ: ദേവകി. മകന്‍: ഗണേശ്

തന്റെ സ്വത്തെല്ലാം അനാഥാലയത്തിന് എഴുതി നല്‍കുമെന്ന പറഞ്ഞ 70കാരനെ ഭാര്യയും മകനും ചേര്‍ന്ന് കൊലപ്പെടുത്തി, മരണം ഹൃദയാഘാതമെന്ന് പ്രചരിപ്പിച്ചു, പിന്നാലെ അറസ്റ്റ്

ചെന്നൈ: തന്റെ സ്വത്തെല്ലാം അനാഥാലയത്തിനു എഴുതിക്കൊടുക്കുമെന്നുപറഞ്ഞ എഴുപതുകാരനെ ഭാര്യയും മകനും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി. സര്‍ക്കാര്‍ ബസ് ഡ്രൈവറായി വിരമിച്ച ചെന്നൈ പെരുങ്കുടി സ്വദേശി ശിവപതം ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ശിവപതത്തിന്റെ ഭാര്യ രേണുക (50), മകന്‍ മധുസൂദനന്‍ (38) എന്നിവര്‍ അറസ്റ്റിലായി. പെരുങ്കുടിക്കുസമീപം ഓള്‍ഡ് മഹാബലിപുരം റോഡില്‍ വിവിധസ്ഥലങ്ങളില്‍ ശിവപതത്തിന് വീടുകളുണ്ട്. അതില്‍നിന്നുള്ള വാടക വരുമാനം കൊണ്ടാണ് കുടുംബം ജീവിക്കുന്നത്. നല്ല വരുമാനം ലഭിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് മകന്‍ മധുസൂദനന്‍ ജോലി ഉപേക്ഷിച്ച് പത്തുമാസം മുന്‍പ് …

ടി.വി അബ്ദുല്‍ ഖാദര്‍ മൊഗ്രാല്‍ അന്തരിച്ചു

കാസര്‍കോട്: മംഗലാപുരം ഫാത്ത്മാസ് വില്ലയിലെ മൊഗ്രാല്‍ ടി.വി അബ്ദുല്‍ ഖാദര്‍(89) അന്തരിച്ചു. മുംബൈയില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിലും ബഹറിന്‍, ഖത്തര്‍, സൗദിഅറേബ്യ എന്നിവിടങ്ങളില്‍ ഗള്‍ഫ് എയറിലും ഏറോനോട്ടിക്കല്‍ എഞ്ചിനിയറായി പ്രവര്‍ത്തിച്ചിരുന്നു. മംഗലാപുരത്ത് വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ഭാര്യ: കാപ്പില്‍ കെ.സി ജമീല. മക്കള്‍: സാജിദ് ഖാദര്‍ (വൈസ് പ്രസിഡണ്ട്, ഫ്‌ളൈ നാസ് എയര്‍ലൈന്‍സ് സൗദിഅറേബ്യ), ഷാഹിദ് ഖാദര്‍ (ബിസിനസ്, ജിദ്ദ), ഡോ. ഷഹ്നാസ് ഖാദര്‍ (ഖത്തര്‍), ഷഹ്ബാസ് ഖാദര്‍ ( ബോയിംഗ്, ദുബായ്), ഫാത്തിമ ഖാദര്‍. ജാമാതാവ് ഡോ. …

പനയാല്‍, തോക്കാനം മൊട്ടയില്‍ നിര്‍മ്മാണ തൊഴിലാളി തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: പനയാല്‍, തോക്കാനം മൊട്ടയില്‍ നിര്‍മ്മാണ തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍, കുടിയാന്മല സ്വദേശിയും കാഞ്ഞങ്ങാട്ട് താമസക്കാരനുമായ ജോയ് തോമസ് എന്ന ജോയിച്ചന്‍ (55) ആണ് ജീവനൊടുക്കിയത്. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കശുമാവ് തോട്ടത്തിലാണ് മൃതദേഹം തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ബേക്കൽ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. വളരെ ചെറുപ്പത്തില്‍ ജോലി തേടിയെത്തിയ ജോയിച്ചന്‍ തച്ചങ്ങാട് കേന്ദ്രീകരിച്ച് കോണ്‍ക്രീറ്റ് ജോലി ചെയ്തുവരികയായിരുന്നു.പിന്നീട് പല മേസ്തിരിമാര്‍ക്കൊപ്പം ജോലി നോക്കി. …

സുല്‍ത്താന്‍ ഡയമണ്ട്‌സ് വിപുലീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്തു; വന്‍ ഓഫറുകള്‍

കാസര്‍കോട്: കാസര്‍കോട്ടെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ സുല്‍ത്താന്‍ ഡയമണ്ട് ആന്റ് ഗോള്‍ഡില്‍ വിപുലവും ആകര്‍ഷകവുമായ ഡയമണ്ട് കളക്ഷന്‍ പ്രവര്‍ത്തനമാരംഭിച്ചു.പരിഷ്‌ക്കരിച്ച ഷോറൂം പ്രശസ്ത യുവഗായകന്‍ ഹനന്‍ഷാ ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ റഹൂഫ്, എക്‌സി. ഡയറക്ടര്‍ അബ്ദുള്‍ റഹീം, കല്ലട്രമാഹിന്‍ ഹാജി എം എല്‍ എ, മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ഷാഹിന സലീം, കൗണ്‍സിലര്‍ രാജേഷ് അമേയ്, മര്‍ച്ചന്റ്‌സ് അസോ. പ്രസിഡന്റ് എ എ അസീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി സുല്‍ത്താന്‍ ഡയമണ്ട്‌സ് ആന്റ് …

അനധികൃത സ്വത്ത് സമ്പാദന കേസ്: മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരി കുറ്റക്കാരന്‍

കോട്ടയം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരി കുറ്റക്കാരന്‍. കോട്ടയം വിജിലന്‍സ് കോടതിയുടേതാണ് വിധി. ഉച്ചയ്ക്ക് ശേഷം വിധിയുണ്ടായേക്കുമെന്നാണ് സൂചന.എന്തെങ്കിലും പറയാന്‍ ഉണ്ടോ എന്ന് ആരാഞ്ഞ കോടതിയോട് ടോമിന്‍ തച്ചങ്കരി ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുകയായിരുന്നു. രണ്ട് ദിവസം മുന്‍പ് നെഞ്ചുവേദന ഉണ്ടായെന്നും ശാരീരികമായി സുഖമില്ലെന്നും തച്ചങ്കരി പറഞ്ഞു. എന്നാല്‍ പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.2003 ജനുവരിമുതല്‍ 2007 ജൂലായ് വരെയുള്ള ഔദ്യോഗികകാലയളവില്‍ 64.70 ലക്ഷം രൂപയുടെ അനധികൃതസ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. വിജിലന്‍സ് നടത്തിയ …

ഓപ്പറേഷന്‍ തൂഫാനില്‍ കോണ്‍ഗ്രസ് നേതാവും കുടുങ്ങി; റോഡരുകില്‍ വാഹനം നിര്‍ത്തി രാസലഹരി ഉപയോഗിക്കുന്നതിനിടയില്‍ പിടിയിലായത് മുന്‍ നഗരസഭാ അധ്യക്ഷന്‍

തൊടുപുഴ: സംസ്ഥാനത്ത് ലഹരിവ്യാപനം തടയുന്നതിന് വേണ്ടി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നത്തല ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഓപ്പറേഷന്‍ തൂഫാനില്‍ കോണ്‍ഗ്രസ് നേതാവും കുടുങ്ങി. തൊടുപുഴ മുന്‍ നഗരസഭാ വൈസ് ചെയര്‍മാൻ സനീഷ് ജോര്‍ജ്ജാണ് പൊലീസിന്റെ പിടിയിലായത്. റോഡരുകില്‍ വാഹനം നിര്‍ത്തി രാസലഹരി ഉപയോഗിക്കുന്നതിനിടയിലാണ് സനീഷ് ജോര്‍ജ് പൊലീസിന്റെ പിടിയിലായത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.ഒന്നരവര്‍ഷക്കാലം തൊടുപുഴ നഗരസഭാ ചെയര്‍മാനായിരുന്നു ഇദ്ദേഹം. പിന്നീട് ഇടത് പാളയത്തില്‍ എത്തുകയും കൈക്കൂലി കേസില്‍ പിടിയിലാവുകയും ചെയ്തു. കഴിഞ്ഞ …

മടിക്കൈ, ചതുരക്കിണറില്‍ യുവാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി;യുവാക്കളെ കുത്തിയും ഇരുമ്പു വടികൊണ്ട് അടിച്ചും വധിക്കാന്‍ ശ്രമിച്ചതിനു 23 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: മടിക്കൈ, ചതുരക്കിണറില്‍ യുവാക്കള്‍ ചേരിതിരിഞ്ഞു ഏറ്റുമുട്ടിയ സംഭവത്തില്‍ 23 പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ്ഗ് പൊലിസ് വധശ്രമത്തിനു കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. മടിക്കൈ, അടുക്കത്തു പറമ്പിലെ ടി വി പ്രദീപന്‍ (46), ചതുരക്കിണര്‍, പാലത്തില്‍ വീട്ടില്‍ കെ വി ഷിബിന്‍ (36) എന്നിവര്‍ക്കു നേരെയാണ് വധശ്രമം ഉണ്ടായത്.പ്രദീപിനെ പേനാക്കത്തികൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതിനു അഭിലാഷ്, ഷിബു, രാജേഷ്, ഷിബിന്‍ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന ആറുപേര്‍ക്കെതിരെഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു.ഷിബിനെ ഇരുമ്പുവടികൊണ്ട് മൂർധാവിൽ അടിച്ചും ചവിട്ടിയും കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന …

യുകെയില്‍ ജോലി വാഗ്ദാനം; മധൂര്‍ സ്വദേശിയുടെ 5 ലക്ഷത്തോളം രൂപ തട്ടി, യുവതിയടക്കം രണ്ടുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് മധൂര്‍ സ്വദേശിയുടെ 5 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. ഹിദായത്ത് നഗറിലെ അബ്ദുല്‍ റൗഫി(45)നാണ് പണം നഷ്ടമായത്. പരാതിയില്‍ ചാലക്കുടി സ്വദേശികളായ ഷൈമ സുകുമാരന്‍ നായര്‍, ജെയന്റ് ബേബി എന്നിവര്‍ക്കെതിരെയാണ് വിദ്യാനഗര്‍ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഇവര്‍ പരാതിക്കാരനില്‍ നിന്ന് 4,84,200 രൂപയാണ് തട്ടിയെടുത്തത്. യുകെയില്‍ ബാര്‍ ചെസ്റ്റര്‍ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് കമ്പനിയിലാണ് ജോലി വാഗ്ദാനം ചെയ്തത്. ഇതിനായി കഴിഞ്ഞ വര്‍ഷം സപ്തംബര്‍ മുതല്‍ ഈവര്‍ഷം ജുലൈ …

നെട്ടണിഗെ മഹാലിംഗേശ്വര ക്ഷേത്ര കവര്‍ച്ച: പ്രതി ആദൂര്‍ പൊലീസ് കസ്റ്റഡിയില്‍;കിന്നിംഗാറിലെ റബ്ബര്‍ഷീറ്റ് കവര്‍ച്ചാ കേസിനും തുമ്പായി

കാസര്‍കോട്: പ്രശസ്തമായ ആദൂര്‍, നെട്ടണിഗെ മഹാലിംഗേശ്വര ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ പ്രതി പൊലീസ് കസ്റ്റഡിയില്‍. ബെള്ളൂര്‍, മദക്കയിലെ സതീശി(26)നെയാണ് ആദൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. കര്‍ണാടക, ബെട്ടംപാടിയിലെ ക്ഷേത്ര കവര്‍ച്ചാകേസില്‍ പുത്തൂര്‍ പൊലീസാണ് സതീശയെ ആദ്യം അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്യലിലാണ് ആഗസ്റ്റ് 24ന് രാത്രി നെട്ടണിഗെ മഹാലിംഗേശ്വര ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ കവര്‍ന്നത് സതീശയാണെന്നു വ്യക്തമായത്. ആഗസ്റ്റ് 18ന് കിന്നിംഗാര്‍, കൊച്ചിയിലെ കര്‍ഷകന്‍ മോഹന കൃഷ്ണ ഭട്ടിന്റെ റബ്ബര്‍ പുരയില്‍ നിന്നു 250 റബ്ബര്‍ഷീറ്റ് കവര്‍ച്ച …

യുവാവ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ; സംഭവം വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ സമയത്ത്

കാസര്‍കോട്: വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ സമയത്ത് യുവാവ് കിടപ്പു മുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ചു. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നീർച്ചാൽ,പട്ടാജെയിലെ ചെനിയപ്പനായികിന്റെ മകന്‍ രഞ്ജിത്ത് (29)ആണ് ജീവനൊടുക്കിയത്. ഇന്നലെ (ബുധന്‍) പുലര്‍ച്ചെ അഞ്ചുമണിക്കും രാത്രി 8.30 മണിക്കും ഇടയിലുള്ള സമയത്താണ് സംഭവം. വീട്ടുകാര്‍ പുലര്‍ച്ചെ ബന്ധുവീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. ഈ സമയത്ത് രഞ്ജിത്ത് മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. രാത്രിയില്‍ വീട്ടുകാര്‍ തിരിച്ചെത്തിയ സമയത്തു വാതില്‍ അകത്ത് നിന്നു പൂട്ടിയ നിലയിലായിരുന്നു. തട്ടിവിളിച്ചിട്ടും തുറക്കാത്തതിനെ …

ഉളുവാര്‍ പുഴയില്‍ മണല്‍ വാരല്‍: ടിപ്പര്‍ ലോറിയുമായി സാലത്തടുക്ക സ്വദേശി അറസ്റ്റില്‍; വാഹന ഉടമയ്‌ക്കെതിരെയും കേസ്

കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കിദൂര്‍, മയിരളത്ത് ഉളുവാർ പുഴയിൽ നിന്ന് മണല്‍ വാരി കടത്താനുള്ള ശ്രമം പൊലീസ് കയ്യോടെ പിടികൂടി. ടിപ്പര്‍ ലോറി കസ്റ്റഡിയിലെടുത്തു.ഡ്രൈവര്‍ നെക്രാജെ, നെല്ലിക്കട്ട, സാലത്തടുക്കയിലെ മുഹമ്മദ് സാബിത്തി(22)നെ കുമ്പള എസ് ഐ കെ പി ഗണേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. ടിപ്പര്‍ ലോറി ഉടമയ്‌ക്കെതിരെ കേസെടുത്തതായും പൊലീസ് പറഞ്ഞു.ഇന്നലെ (ബുധന്‍) ഉച്ചയ്ക്കാണ് സംഭവം. ഉളുവാര്‍ പുഴയില്‍ നിന്നു മണല്‍ വാരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. കേരള നദീതട …

വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ അപകടം; ആറു വിദ്യാര്‍ത്ഥികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

ഹൈദരാബാദ്: വിനായ ചതുര്‍ത്ഥി ആഘോഷത്തിനിടയില്‍ ആറു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ഹൈദരാബാദ്, സംഗറെഡ്ഡി, പടഞ്ചേരുവിലെ നേരേടു ചെറുവുകുളത്തിലാണ് ഇന്നലെ (ബുധന്‍) വൈകുന്നേരമാണ് ദാരുണ സംഭവം ഉണ്ടായത്. ‘ശിരീഷ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റി ‘ന്റെ കീഴിലുള്ള അനാഥ മന്ദിരത്തിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്.ഗണേശവിഗ്രഹ നിമജ്ജനത്തിനിടയില്‍ കുളത്തില്‍ അപകടത്തില്‍ സഹപാഠിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ദുരന്തമുണ്ടായത്. സംഭവത്തില്‍ തെലുങ്കാന മുഖ്യമന്ത്രി സമഗ്രമായ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി.

ബംഗളൂരു – മൈസൂരു ദേശീയപാതയിൽ കാറപകടം: വയനാട് സ്വദേശിനിയായ നവവധു മരിച്ചു

ബംഗളൂരു: ബംഗളൂരു – മൈസൂരു ദേശീയപാതയിലുണ്ടായ കാറപകടത്തിൽ വയനാട് സ്വദേശിനിയായ നവവധു മരിച്ചു. മാനന്തവാടി ചങ്ങാടക്കടവ് മത്തൻ മുഹമ്മദ് ഉവൈസിന്റെ ഭാര്യ അഫ്രീന (23) ആണ് മരിച്ചത്. മൂന്ന് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം. ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉവൈസിന്റെ സഹോദരനെയും ഭാര്യയെയും യാത്രയാക്കി നാട്ടിലേക്ക് മടങ്ങവെ ബിഡിതിയിൽ വെച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ച് മറിയുകയായിരുന്നു. മാനന്തവാടി സെഞ്ച്വറി ടെക്സ്റ്റൈൽസ് …

പൊവ്വൽ മദനിനഗറിലെ സൈനബ ഹജ്ജുമ്മ അന്തരിച്ചു

കാസർകോട്: മുളിയാർ പൊവ്വൽ മദനി നഗറിലെ പരേതനായ ബഡുവൻ കുഞ്ഞിയുടെ ഭാര്യസൈനബ ഹജ്ജുമ്മ (65)അന്തരിച്ചു. മക്കൾ: മുഹമ്മദ്(ബഹ്റൈൻ ഉദുമ മണ്ഡലം കെ.എം.സി.സി.വൈസ് പ്രസിഡണ്ട് ), ഹാരിസ്, റിയാസ്, ഹസ്സൈനാർ അച്ചു (ബഹ്റൈൻ കാസർകോട് ജില്ല കെ.എം.സി.സി ട്രഷറർ),ഉനൈസ് ( ഉദുമ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് ), ലതീഫ്, ജവാദ്(ബഹ്റൈൻ ഉദുമ മണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടറി). മരുമക്കൾ: ശംസാദ്, ഹാജിറ,നസീമ, താഹിറ, ഹസീന,ഫൗസിയ, ഷാന. ബുധനാഴ്ചവൈകിട്ട് പൊവ്വൽ ജുമാ മസ്ജിദിൽഖബറടക്കി.

വീട്ടിൽ 64 ലിറ്റർ വിദേശ മദ്യം സൂക്ഷിച്ച സംഭവം; റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൊച്ചി: വീട്ടിൽ മദ്യം സൂക്ഷിച്ച സംഭവത്തിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ ആഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു. വീട്ടിൽനിന്ന് 64 ലീറ്റർ മദ്യമാണ് കണ്ടെത്തിയത്. തുടർന്ന് അബ്കാരി ആക്ട് പ്രകാരമുള്ള നടപടികളുമായി എക്സൈസ് സംഘം മുന്നോട്ട് പോവുകയായിരുന്നു. എന്നാൽ മഹസർ വായിച്ച് കേട്ടിട്ടും എഫ്.ഐ.ആർ നൽകണമെന്നും അത് നൽകിയാൽ മാത്രമേ അറസ്റ്റിന് വഴങ്ങൂ എന്നും ആന്റോ അഗസ്റ്റിനും അഭിഭാഷകനും നിലപാടെടുത്തത് നാടകീയ സംഭവങ്ങൾക്ക് വഴിയൊരുക്കി.എക്സൈസ് എസി ബൈജുവിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ആന്റോയെ കൊച്ചിയിലെ ഓഫീസിൽ എത്തി …

ഇന്നത്തെ പ്രധാന വാർത്തകൾ

ഗാസയിലും മധ്യേഷ്യയിലും തുടരുന്ന സൈനിക നീക്കങ്ങൾക്കിടയിൽ, ഇസ്രായേലിന് $2.8 ബില്യൺ (ഏകദേശം 2.8 ശതകോടി ഡോളർ) വിലയ്ക്കുള്ള അത്യാധുനിക ആയുധങ്ങളും ഭാരമേറിയ ബോംബുകളും കൈമാറുന്നതിനുള്ള പാക്കേജിന് അമേരിക്കൻ ഭരണകൂടം തത്ത്വത്തിൽ അംഗീകാരം നൽകി. യുഎസ് നേതൃത്വത്തിന് നേരെയുണ്ടാകുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ചുളള രഹസ്യാന്വേഷണ റിപ്പോർട്ട് ഇസ്രായേൽ അമേരിക്കക്കു കൈമാറി. പശ്ചിമേഷ്യയിലെ രൂക്ഷമായ ആക്രമണങ്ങളെ തുടർന്ന് ആഗോളവിപണിയിൽ എണ്ണവില വർദ്ധിക്കുകയും ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടക്കുകയും ചെയ്തു. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പാകിസ്ഥാൻ വർക്ക് ഫ്രം …

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; സേലത്ത് ഒളിവിൽ കഴിഞ്ഞ യൂട്യൂബർ അമ്പിളി അറസ്റ്റിൽ

തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത കുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യൂട്യൂബർ അറസ്റ്റിൽ. അമ്പിളി എന്നു വിളിക്കുന്ന കുബളങ്ങാട് സ്വദേശി പള്ളിയത്ത് പറമ്പിൽ വിഘ്നേഷ് കൃഷണ (24) യെയാണ് വടക്കാഞ്ചേരി പൊലിസ് പിടികൂടിയത്. തമിഴ്നാട് സേലത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വടക്കാഞ്ചേരി ഇൻസ്പെക്ടർ അനൂപിന്റെ നേതൃത്ത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. 2021ലും പ്രതി പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും ഉൾപ്പെട്ടിരുന്നു.ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നായിരുന്നു 2021ലെ കേസ്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് …