കാസര്‍കോട്: പനയാല്‍, തോക്കാനം മൊട്ടയില്‍ നിര്‍മ്മാണ തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍, കുടിയാന്മല സ്വദേശിയും കാഞ്ഞങ്ങാട്ട് താമസക്കാരനുമായ ജോയ് തോമസ് എന്ന ജോയിച്ചന്‍ (55) ആണ് ജീവനൊടുക്കിയത്. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കശുമാവ് തോട്ടത്തിലാണ് മൃതദേഹം തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ബേക്കൽ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
വളരെ ചെറുപ്പത്തില്‍ ജോലി തേടിയെത്തിയ ജോയിച്ചന്‍ തച്ചങ്ങാട് കേന്ദ്രീകരിച്ച് കോണ്‍ക്രീറ്റ് ജോലി ചെയ്തുവരികയായിരുന്നു.പിന്നീട് പല മേസ്തിരിമാര്‍ക്കൊപ്പം ജോലി നോക്കി. കണ്ണൂര്‍, കുടിയാന്മല സ്വദേശിയാണെന്നും കുടുംബത്തെ കുറിച്ചുള്ള വിവരങ്ങൾ അറിയില്ലെന്നും കൂടെ ജോലി ചെയ്തിരുന്ന വർ പറഞ്ഞു.







