ടി.വി അബ്ദുല്‍ ഖാദര്‍ മൊഗ്രാല്‍ അന്തരിച്ചു

കാസര്‍കോട്: മംഗലാപുരം ഫാത്ത്മാസ് വില്ലയിലെ മൊഗ്രാല്‍ ടി.വി അബ്ദുല്‍ ഖാദര്‍(89) അന്തരിച്ചു.

മുംബൈയില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിലും ബഹറിന്‍, ഖത്തര്‍, സൗദിഅറേബ്യ എന്നിവിടങ്ങളില്‍ ഗള്‍ഫ് എയറിലും ഏറോനോട്ടിക്കല്‍ എഞ്ചിനിയറായി പ്രവര്‍ത്തിച്ചിരുന്നു. മംഗലാപുരത്ത് വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

ഭാര്യ: കാപ്പില്‍ കെ.സി ജമീല. മക്കള്‍: സാജിദ് ഖാദര്‍ (വൈസ് പ്രസിഡണ്ട്, ഫ്‌ളൈ നാസ് എയര്‍ലൈന്‍സ് സൗദിഅറേബ്യ), ഷാഹിദ് ഖാദര്‍ (ബിസിനസ്, ജിദ്ദ), ഡോ. ഷഹ്നാസ് ഖാദര്‍ (ഖത്തര്‍), ഷഹ്ബാസ് ഖാദര്‍ ( ബോയിംഗ്, ദുബായ്), ഫാത്തിമ ഖാദര്‍. ജാമാതാവ് ഡോ. സലിം മാമൂ (ഖത്തര്‍). മരുമക്കള്‍: ഡോ. ഷമീന സാജിദ് (റിയാദ്), സബാ ഷാഹിദ് (ജിദ്ദ), സുമ്പുള്‍ ഷഹ്ബാസ് (ദുബായ്).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page