കാസര്‍കോട്: മടിക്കൈ, ചതുരക്കിണറില്‍ യുവാക്കള്‍ ചേരിതിരിഞ്ഞു ഏറ്റുമുട്ടിയ സംഭവത്തില്‍ 23 പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ്ഗ് പൊലിസ് വധശ്രമത്തിനു കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. മടിക്കൈ, അടുക്കത്തു പറമ്പിലെ ടി വി പ്രദീപന്‍ (46), ചതുരക്കിണര്‍, പാലത്തില്‍ വീട്ടില്‍ കെ വി ഷിബിന്‍ (36) എന്നിവര്‍ക്കു നേരെയാണ് വധശ്രമം ഉണ്ടായത്.
പ്രദീപിനെ പേനാക്കത്തികൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതിനു അഭിലാഷ്, ഷിബു, രാജേഷ്, ഷിബിന്‍ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന ആറുപേര്‍ക്കെതിരെഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു.
ഷിബിനെ ഇരുമ്പുവടികൊണ്ട് മൂർധാവിൽ അടിച്ചും ചവിട്ടിയും കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ സുധീഷ്, നന്ദു ,പ്രസാദ്, വിപിന്‍, ജിതിന്‍, പ്രദീപന്‍, പ്രസാദ്, അശോകന്‍, പ്രതുല്‍ എന്നിവര്‍ക്കും കണ്ടാല്‍ അറിയാവുന്ന മറ്റു നാലു പേര്‍ക്കെതിരെയുമാണ് കേസെടുത്തത്.







