വീട്ടിൽ 64 ലിറ്റർ വിദേശ മദ്യം സൂക്ഷിച്ച സംഭവം; റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൊച്ചി: വീട്ടിൽ മദ്യം സൂക്ഷിച്ച സംഭവത്തിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ ആഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു. വീട്ടിൽനിന്ന് 64 ലീറ്റർ മദ്യമാണ് കണ്ടെത്തിയത്. തുടർന്ന് അബ്കാരി ആക്ട് പ്രകാരമുള്ള നടപടികളുമായി എക്സൈസ് സംഘം മുന്നോട്ട് പോവുകയായിരുന്നു. എന്നാൽ മഹസർ വായിച്ച് കേട്ടിട്ടും എഫ്.ഐ.ആർ നൽകണമെന്നും അത് നൽകിയാൽ മാത്രമേ അറസ്റ്റിന് വഴങ്ങൂ എന്നും ആന്റോ അഗസ്റ്റിനും അഭിഭാഷകനും നിലപാടെടുത്തത് നാടകീയ സംഭവങ്ങൾക്ക് വഴിയൊരുക്കി.എക്സൈസ് എസി ബൈജുവിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ആന്റോയെ കൊച്ചിയിലെ ഓഫീസിൽ എത്തി …

ഇന്നത്തെ പ്രധാന വാർത്തകൾ

ഗാസയിലും മധ്യേഷ്യയിലും തുടരുന്ന സൈനിക നീക്കങ്ങൾക്കിടയിൽ, ഇസ്രായേലിന് $2.8 ബില്യൺ (ഏകദേശം 2.8 ശതകോടി ഡോളർ) വിലയ്ക്കുള്ള അത്യാധുനിക ആയുധങ്ങളും ഭാരമേറിയ ബോംബുകളും കൈമാറുന്നതിനുള്ള പാക്കേജിന് അമേരിക്കൻ ഭരണകൂടം തത്ത്വത്തിൽ അംഗീകാരം നൽകി. യുഎസ് നേതൃത്വത്തിന് നേരെയുണ്ടാകുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ചുളള രഹസ്യാന്വേഷണ റിപ്പോർട്ട് ഇസ്രായേൽ അമേരിക്കക്കു കൈമാറി. പശ്ചിമേഷ്യയിലെ രൂക്ഷമായ ആക്രമണങ്ങളെ തുടർന്ന് ആഗോളവിപണിയിൽ എണ്ണവില വർദ്ധിക്കുകയും ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടക്കുകയും ചെയ്തു. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പാകിസ്ഥാൻ വർക്ക് ഫ്രം …

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; സേലത്ത് ഒളിവിൽ കഴിഞ്ഞ യൂട്യൂബർ അമ്പിളി അറസ്റ്റിൽ

തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത കുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യൂട്യൂബർ അറസ്റ്റിൽ. അമ്പിളി എന്നു വിളിക്കുന്ന കുബളങ്ങാട് സ്വദേശി പള്ളിയത്ത് പറമ്പിൽ വിഘ്നേഷ് കൃഷണ (24) യെയാണ് വടക്കാഞ്ചേരി പൊലിസ് പിടികൂടിയത്. തമിഴ്നാട് സേലത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വടക്കാഞ്ചേരി ഇൻസ്പെക്ടർ അനൂപിന്റെ നേതൃത്ത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. 2021ലും പ്രതി പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും ഉൾപ്പെട്ടിരുന്നു.ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നായിരുന്നു 2021ലെ കേസ്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് …