കാസര്‍കോട്: കാസര്‍കോട്ടെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ സുല്‍ത്താന്‍ ഡയമണ്ട് ആന്റ് ഗോള്‍ഡില്‍ വിപുലവും ആകര്‍ഷകവുമായ ഡയമണ്ട് കളക്ഷന്‍ പ്രവര്‍ത്തനമാരംഭിച്ചു.
പരിഷ്‌ക്കരിച്ച ഷോറൂം പ്രശസ്ത യുവഗായകന്‍ ഹനന്‍ഷാ ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ റഹൂഫ്, എക്‌സി. ഡയറക്ടര്‍ അബ്ദുള്‍ റഹീം, കല്ലട്രമാഹിന്‍ ഹാജി എം എല്‍ എ, മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ഷാഹിന സലീം, കൗണ്‍സിലര്‍ രാജേഷ് അമേയ്, മര്‍ച്ചന്റ്‌സ് അസോ. പ്രസിഡന്റ് എ എ അസീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി സുല്‍ത്താന്‍ ഡയമണ്ട്‌സ് ആന്റ് ഗോള്‍ഡ് സ്വര്‍ണ്ണാഭരണങ്ങളുടെ മേക്കിംഗ് ചാര്‍ജ്ജില്‍ 50 ശതമാനം ഇളവും ഡയമണ്ട് ആഭരണങ്ങള്‍ക്കു 25 ശതമാനം ഡിസ്‌കൗണ്ടും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ 16 മുതല്‍ ഒക്ടോബര്‍ 31 വരെ ഉദ്ഘാടന ഓഫറുകളും സുല്‍ത്താന്‍ ഡയമണ്ട്‌സ് ആന്റ് ഗോള്‍ഡ് പ്രഖ്യാപിച്ചു. ഡയമണ്ട് മാല ബംബര്‍ സമ്മാനം നല്‍കും. ആഴ്ചതോറും നടക്കുന്ന ഭാഗ്യസമ്മാന നറുക്കെടുപ്പില്‍ ജേതാക്കളാവുന്നവര്‍ക്കു ടി വി, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍ എന്നിവ സമ്മാനം നല്‍കുന്നതാണ്.







