ഉളുവാര്‍ പുഴയില്‍ മണല്‍ വാരല്‍: ടിപ്പര്‍ ലോറിയുമായി സാലത്തടുക്ക സ്വദേശി അറസ്റ്റില്‍; വാഹന ഉടമയ്‌ക്കെതിരെയും കേസ്

കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കിദൂര്‍, മയിരളത്ത് ഉളുവാർ പുഴയിൽ നിന്ന് മണല്‍ വാരി കടത്താനുള്ള ശ്രമം പൊലീസ് കയ്യോടെ പിടികൂടി. ടിപ്പര്‍ ലോറി കസ്റ്റഡിയിലെടുത്തു.ഡ്രൈവര്‍ നെക്രാജെ, നെല്ലിക്കട്ട, സാലത്തടുക്കയിലെ മുഹമ്മദ് സാബിത്തി(22)നെ കുമ്പള എസ് ഐ കെ പി ഗണേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. ടിപ്പര്‍ ലോറി ഉടമയ്‌ക്കെതിരെ കേസെടുത്തതായും പൊലീസ് പറഞ്ഞു.
ഇന്നലെ (ബുധന്‍) ഉച്ചയ്ക്കാണ് സംഭവം. ഉളുവാര്‍ പുഴയില്‍ നിന്നു മണല്‍ വാരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. കേരള നദീതട സംരക്ഷണ നിയമം അനുസരിച്ചാണ് കേസെടുത്തതെന്നു പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
`ഇതുവരെ ഹൗസ്ബോട്ടിൽ ഉല്ലാസയാത്ര പോയിട്ടില്ലെന്ന് ഒരു അമ്മ’, ജില്ലാ കളക്ടർ സ്ഥാനമൊഴിഞ്ഞയുടൻ അവരുടെ ആഗ്രഹം നടത്തിക്കൊടുത്ത് അർജുൻ പാണ്ഡ്യൻ; വൃദ്ധസദനത്തിലെ 25 അന്തേവാസികൾക്കൊപ്പം ഒരു ഉല്ലാസ യാത്ര
Scroll to top

You cannot copy content of this page