തൊടുപുഴ: സംസ്ഥാനത്ത് ലഹരിവ്യാപനം തടയുന്നതിന് വേണ്ടി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നത്തല ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഓപ്പറേഷന്‍ തൂഫാനില്‍ കോണ്‍ഗ്രസ് നേതാവും കുടുങ്ങി. തൊടുപുഴ മുന്‍ നഗരസഭാ വൈസ് ചെയര്‍മാൻ സനീഷ് ജോര്‍ജ്ജാണ് പൊലീസിന്റെ പിടിയിലായത്. റോഡരുകില്‍ വാഹനം നിര്‍ത്തി രാസലഹരി ഉപയോഗിക്കുന്നതിനിടയിലാണ് സനീഷ് ജോര്‍ജ് പൊലീസിന്റെ പിടിയിലായത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.
ഒന്നരവര്‍ഷക്കാലം തൊടുപുഴ നഗരസഭാ ചെയര്‍മാനായിരുന്നു ഇദ്ദേഹം. പിന്നീട് ഇടത് പാളയത്തില്‍ എത്തുകയും കൈക്കൂലി കേസില്‍ പിടിയിലാവുകയും ചെയ്തു. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസില്‍ തിരിച്ചെത്തി. എന്നാല്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ സീറ്റു നല്‍കിയിരുന്നില്ല.








