പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മദിനം: രാജരാജേശ്വരി ക്ഷേത്രത്തിൽ മുകേഷ് അംബാനി പ്രത്യേക പൂജകൾ നടത്തി

തളിപറമ്പ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപത്തിയാറാം പിറന്നാള്‍ ദിനത്തില്‍ പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ വകയായി തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രത്തില്‍ പ്രത്യേക വഴിപാടുകള്‍. അശ്വമേധ നമസ്‌കാരം, ശ്രീരുദ്ര നമസ്‌കാരം, പൊന്നിന്‍കുട വഴിപാട് എന്നിവയാണ് നടത്തിയത്. രാജരാജേശ്വര ക്ഷേത്ര പ്രസിഡണ്ട് ടി.പി വിനോദ്കുമാര്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികളും ജീവനക്കാരും പൂജാവേളയില്‍ പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.
മോദിയുടെ വഴിയിലെ തടസങ്ങള്‍ നീക്കി എല്ലാ രംഗത്തും വിജയം കൈവരിക്കാന്‍ പ്രത്യേക മന്ത്രം ജപിച്ച് നടത്തുന്ന നമസ്‌കാര വഴിപാടാണ് അശ്വമേധ വഴിപാട്. മേപ്പള്ളി നാരായണന്‍ നമ്പൂതിരിയാണ് ഇന്ന് രാവിലെ 6.30ന് പ്രധാനമന്ത്രിക്ക് വേണ്ടി മന്ത്രം ജപിച്ച് നമസ്‌കാരം നടത്തിയത്. സര്‍വ്വ ഐശ്വര്യത്തിനായി പൊന്നിന്‍കുട വഴിപാടും നടത്തി. ഇതുകൂടാതെ തൃച്ചംബരത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പാല്‍പ്പായസ വഴിപാടും നടത്തി. എല്ലാ ചിലവുകളും മുകേഷ് അംബാനിയാണ് നല്‍കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page