വ്യാജരേഖ ചമച്ച് സാമ്പത്തിക ക്രമക്കേട്: കണ്ണൂര്‍ സര്‍വ്വകലാശാല പയ്യന്നൂര്‍ ക്യാമ്പസിലെ ഫിസിക്‌സ് വിഭാഗം മേധാവിക്കു ആറു വര്‍ഷം കഠിന തടവും 80,000 രൂപ പിഴയും ശിക്ഷ

പയ്യന്നൂര്‍: വ്യാജ രേഖകള്‍ ചമച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കേസിൽ പ്രതിക്ക് ആറുവര്‍ഷം കഠിന തടവും 80,000 രൂപ പിഴയും ശിക്ഷ. കണ്ണൂര്‍ സര്‍വ്വകലാശാല പയ്യന്നൂര്‍ സ്വാമി ആനന്ദ തീര്‍ത്ഥ ക്യാമ്പസിലെ ഫിസിക്‌സ് വിഭാഗം മേധാവിയായിരുന്ന ഡോ. എന്‍ കെ ദീപകിനെയാണ് തലശ്ശേരി വിജിലന്‍സ് കോടതി ശിക്ഷിച്ചത്. കണ്ണൂർ
വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ രജിസ്റ്റര്‍ ചെയ്ത കേസ് ഡിവൈ എസ് പി മാരായിരുന്ന വി മധുസൂദനന്‍ ,ബാബു പെരിങ്ങേത്ത് എന്നിവരാണ് അന്വേഷിച്ചത്. ബാബു പെരിങ്ങേത്താണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രതി 2008ല്‍ ആനന്ദ തീര്‍ത്ഥ ക്യാമ്പസിലെ ഫിസിക്‌സ് വിഭാഗം മേധാവിയായി ചുമതല വഹിച്ചു കൊണ്ടിരിക്കെ വ്യാജ രേഖകള്‍ ചമച്ച് സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. അപ്പീൽ നൽകുന്നതിനായി പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page