കാസര്‍കോട്: ജനകീയ ഡോക്ടറും പരിസ്ഥിതി-ജൈവ വൈവിധ്യ സംരക്ഷണ മേഖലയിലെ സജീവ സാന്നിധ്യവുമായിരുന്ന ഡോ. സാലിഹ് മുണ്ടോളിന്റെ സ്മരണക്കായി അനുസ്മരണ സമിതി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരം മുള്ളേരിയ, നാട്ടക്കല്ല് സ്വദേശിനിയായ ജനകീയ ആയുര്‍വേദ ഡോക്ടര്‍ വിദ്യാമോഹന്‍ ദാസ് റൈക്ക്.
40 വര്‍ഷത്തിലധികമായി ചികിത്സാ രംഗത്തും സേവന രംഗത്തും നടത്തിയ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. പ്രൊഫ. എംഎ റഹ്‌മാന്‍, പി.കെ മുകുന്ദന്‍, മോഹനന്‍ മാങ്ങാട്, ശ്രീജ പുരുഷോത്തമന്‍, അബ്ദുള്ള കുഞ്ഞി ഉദുമ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്, 10,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം സെപ്തംബര്‍ 27ന് വൈകുന്നേരം 4 മണിക്ക് ഉദുമ, പള്ളത്ത് നടക്കുന്ന ചടങ്ങില്‍ വച്ച് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. സിപി ഷാജി സമ്മാനിക്കും. കുട്ടികളുടെ വിഭാഗത്തില്‍ ടി. കണ്ണന്‍, നിഹാല്‍ മഹേഷ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.







