കോട്ടയം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് നാല് വര്‍ഷം തടവും പിഴയും. കോട്ടയം വിജിലന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 30.8 ലക്ഷം രൂപയും ഒടുക്കണം.
സംസ്ഥാന പൊലീസിലെ ഉന്നത പദവി വഹിച്ച ആളാണ് ടോമിന്‍ തച്ചങ്കരിയെന്നും അതുകൊണ്ട് ശിക്ഷയില്‍ ഇളവ് അര്‍ഹിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ടോമിന്‍ തച്ചങ്കരിയെ ഇന്നുതന്നെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. വ്യാഴാഴ്ച രാവിലെ കോടതി ടോമിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുന്ന ഡിജിപി റാങ്കിലുള്ള ആദ്യ ഉദ്യോഗസ്ഥനാണ് ടോമിന്‍ തച്ചങ്കരി. 2003 ജനുവരിമുതല്‍ 2007 ജൂലായ് വരെയുള്ള ഔദ്യോഗികകാലയളവില്‍ 64.70 ലക്ഷം രൂപയുടെ അനധികൃതസ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ഇത്രയും തുകയ്ക്കുള്ള ചെലവ് കണ്ടെത്തിയെങ്കിലും, അതിനുള്ള വരവ് കാണിക്കാന്‍ തച്ചങ്കരിക്ക് കഴിഞ്ഞില്ല. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് വിധി പുറപ്പെടുവിച്ചിരുന്നത്.








