ഉറങ്ങിക്കിടന്ന ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത വിരോധം; മധ്യവയസ്‌ക്കന്റെ തലയ്ക്കടിച്ച ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

കണ്ണൂര്‍: ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത മധ്യവയസ്‌ക്കനെ ഇരുമ്പു വടികൊണ്ട് അടിച്ചു കൊല്ലാന്‍ ശ്രമിച്ച സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. ചിറക്കലിലെ പ്രസാദത്തില്‍ കെ വി ഗിരീഷി(50) നെ ആക്രമിച്ച കേസില്‍ കുറ്റിയാട്ടൂര്‍- മയ്യില്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടറായ മയ്യിലിലെ ഉജിത്തിനെയാണ് കണ്ണൂര്‍ ടൗണ്‍ സി ഐ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റിനു സമീപത്താണ് സംഭവം. ഇവിടെ ഒരു തുണിക്കടയുടെ വരാന്തയില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു ഗിരീഷും ഭാര്യയും. ഇവിടെയെത്തിയ പ്രതി , ഗിരീഷിന്റെ ഭാര്യയെ ശല്യം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. ഭാര്യയുടെ ബഹളം കേട്ട് ഉണര്‍ന്ന ഗിരീഷ് അക്രമത്തെ ചോദ്യം ചെയ്തു. ഈ വിരോധത്തില്‍ ഇരുമ്പു കമ്പി കൊണ്ട് തലയ്ക്കും കാലിനും അടിച്ചു പരിക്കേല്‍പ്പിച്ചുവെന്നാണ് ഗിരീഷിന്റെ പരാതി. ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page