പുല്ലരിയാന്‍ പോയ സ്ത്രീയുടെ കഴുത്തില്‍ നിന്നു സ്വര്‍ണ്ണമാല പൊട്ടിച്ചോടിയ കേസ്; പ്രതി 15 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍

പയ്യന്നൂര്‍: പുല്ലരിഞ്ഞുകൊണ്ടിരിക്കുകയായിരുന്ന സ്ത്രീയുടെ കഴുത്തില്‍ നിന്നു സ്വര്‍ണ്ണമാല പൊട്ടിച്ചോടിയ കേസിലെ പ്രതി 15 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍. തളിപ്പറമ്പ്, മഴൂരിലെ കെ .പ്രജുഷി (38)നെയാണ് പയ്യന്നൂര്‍ ഡിവൈ. എസ് .പി പി കെ മണിയുടെ മേല്‍നോട്ടത്തില്‍ പെരിങ്ങോം എസ് ഐ കെ.ഖദീജയും സംഘവും അറസ്റ്റു ചെയ്തത്.
2011 ആഗസ്റ്റ് 24ന് വൈകിട്ട് നാലരമണിയോടെയാണ് കേസിനാസ്പദമായ സംഭവം. കാവുംമുഖത്ത് റോഡരുകില്‍ പുല്ലരിഞ്ഞു കൊണ്ടിരിക്കുകയായിരുന്ന വലയാ വീട്ടില്‍ ലക്ഷ്മിയുടെ കഴുത്തില്‍ നിന്നാണ് മാലപ്പൊട്ടിച്ചോടിയത്. ബൈക്കില്‍ എത്തിയാണ് പ്രതി അക്രമം നടത്തിയത്. ആലക്കോട്, കണ്ണപുരം പൊലീസ് സ്റ്റേഷനുകളിലും പ്രജുഷിനെതിരെ സമാന കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page