കാസർകോട്: മദ്രസയിൽ നിന്ന് വരികയായിരുന്ന ഏഴ് വയസുകാരിയെ തെരുവ് നായക്കൂട്ടം ആക്രമിച്ചു. ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ വിദ്യാർത്ഥിനിക്ക് വീണ് പരിക്കേറ്റു. കുട്ടിയുടെ ബഹളം കേട്ട് പരിസരവാസികൾ ഓടിയെത്തുന്നതിനിടെ നായകൾ ഓടിയതിനാൽ കുട്ടിക്ക് കടിയേറ്റില്ല. നെല്ലിക്കുന്ന് സ്വദേശിനിയായ വിദ്യാർത്ഥിനിയാണ് ആക്രമണത്തിനു ഇരയായത് .വീണ് മുഖത്തും കൈകൾക്കുമാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ നെല്ലിക്കുന്ന് ജംഗ്ഷൻ നൂർ മസ്ജിദിന് സമീപത്താണ് സംഭവം. പ്രാഥമിക ചികിൽസ നൽകിയ ശേഷം വിട്ടയച്ചു. മദ്രസയിൽ പോകുന്ന വിദ്യാർത്ഥികളും കാൽനടയാത്ര ക്കാരും ഭീതിയിലാണ്.ഈ ഭാഗത്ത് തെരുവ് നായ ശല്യം രൂക്ഷമാണ്. നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.







