എം.ബി.ബി.എസ് പരീക്ഷയില്‍ ഉന്നത വിജയം; ഒളയം ഗ്രാമത്തിന് അഭിമാനമായി അബ്‌സര്‍ ഫവാസ്

കുമ്പള: എം.ബി.ബി.എസ് പരീക്ഷയില്‍ ഉന്നത വിജയം നേടി മംഗല്‍പാടിയിലെ ഒളയം ഗ്രാമത്തിന് അഭിമാനമായിരിക്കുകയാണ് അബ്‌സര്‍ ഫവാസ്. നിരന്തര പരിശ്രമത്തിലൂടെയും അര്‍പ്പണബോധത്തിലൂടെയുമാണ് ഈ വിജയം ഫവാസിന് കൈവരിക്കാനായത്. ഗ്രാമത്തിലെ ആദ്യ ഡോക്ടറാണ് ഫവാസ്. മുംബൈയിലെ അബൂബക്കറിന്റെയും ഫൗസിയ അബൂബക്കറിന്റെയും മകനാണ് ഫവാസ്. മുംബൈയിലാണ് ഫവാസിന്റെ പ്രാഥമിക വിദ്യാഭ്യാസം നടന്നത്. പിന്നീട് മുട്ടം, കുമ്പള ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും പഠനം പൂര്‍ത്തിയാക്കി. പ്ലസ്ടുവിന് ശേഷം നീറ്റ് പരീക്ഷയ്ക്ക് വേണ്ടി പാലയിലെ കോച്ചിങ് സെന്ററില്‍ ചേര്‍ന്നു. പരീക്ഷയിലെ വിജയത്തിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് പ്രവേശനം നേടി. ഒരു ഡോക്ടറാകണമെന്ന ആഗ്രഹം സഫലീകരിച്ചതിന്റെ സന്തോഷത്തിലാണ് ഫവാസ് ഇപ്പോള്‍. ഫവാസിന്റെ വിജയത്തില്‍ നാട്ടുകാര്‍ അഭിനന്ദിച്ചു. അര്‍ഷാദ് ഫൈയിസ്, ആയിഷ അഫ്രീന്‍, അശ്രീന്‍ മറിയം എന്നിവരാണ് സഹോദരങ്ങള്‍. പിതാവ് അബൂബക്കര്‍ വര്‍ഷങ്ങളായി മുംബൈയിലാണ്. മുംബൈയിലെ കേരള മുസ്ലീംജമാഅത്ത് കൗണ്‍സിലംഗമാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page