കാസര്‍കോട്: കുമ്പള ടൗണില്‍ വില്‍ക്കാന്‍ കൊണ്ടുവന്ന കര്‍ണാടക മദ്യവുമായി ഉള്ളാള്‍ സ്വദേശി എക്‌സൈസിന്റെ പിടിയിലായി. 59 കാരനായ നവീന്‍കുമാറിനെയാണ് കുമ്പള റേഞ്ച് അസിസ്റ്റന്റ്എക്സൈസ് ഇന്‍സ്പെക്ടര്‍ എബി അബ്ദുളളയും സിവില്‍എക്‌സൈസ്ഓഫീസര്‍ ടി കണ്ണന്‍കുഞ്ഞിയും ചേര്‍ന്ന് പിടികൂടിയത്. വിതരണം ചെയ്യാന്‍കൊണ്ടുന്ന 4.14 ലിറ്റര്‍ കര്‍ണാടക മദ്യം ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്ന് കണ്ടെത്തി. വ്യാഴാഴ്ച രാവിലെ ആറോടെ കഞ്ചിക്കട്ട പോകുന്ന റോഡരികില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് സംഘം സ്ഥലത്തെത്തിയത്. പ്രതിക്കെതിരെ അബ്കാരി ആക്ട് പ്രകാരം കേസെടുത്ത് അറസ്റ്റുരേഖപ്പെടുത്തി.







